വൻ തോതില്‍ മയക്കുമരുന്നുമായി വിവിധ രാജ്യക്കാരായ 7 പേര്‍ കുവൈത്തിൽ അറസ്റ്റില്‍

  • 10/06/2023


കുവൈത്ത് സിറ്റി: വൻ തോതില്‍ മയക്കുമരുന്നുമായി വിവിധ രാജ്യക്കാരായ ഏഴ് പേര്‍ അറസ്റ്റിലായി. ഏകദേശം 5,250 കിലോഗ്രാം വരുന്ന വിവിധതരം മയക്കുമരുന്നുകളും 2,600 ഗുളികകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് പിടിയിലായവര്‍ സമ്മതിച്ചിട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പന തടയുന്നതിന് കര്‍ശനമായ പരിശോധനകള്‍ വ്യാപിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അറിയിച്ചു. മയക്കുമരുന്നിനെ രാജ്യത്ത് നിന്ന് തുടച്ച് നീക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും എന്തെങ്കിലും തരത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍  എമർജൻസി ഫോണിലേക്കും (112) ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ ഹോട്ട്‌ലൈനിലേക്കും (1884141) റിപ്പോർട്ട് ചെയ്യാനും മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News