വൈദ്യുതി നിയമലംഘനങ്ങൾ അവസാനിപ്പിക്കാൻ കർശന പരിശോധനയുമായി കുവൈറ്റ് വൈദ്യുതി-ജല മന്ത്രാലയം

  • 10/06/2023

കുവൈത്ത് സിറ്റി:  വൈദ്യുതോർജ്ജം പാഴാക്കി കൊണ്ടുള്ള നിയമലംഘനങ്ങൾ  നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി ക്യാപിറ്റൽ ഗവർണറേറ്റിൽ പരിശോധന നടത്തി വൈദ്യുതി-ജല മന്ത്രാലയത്തിന്റെ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീം. പരിശോധന ക്യാമ്പയിനുകൾ  ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീം ശക്തമാക്കിയിരിക്കുകയാണ്. ഉപയോ​ഗം വൻ തോതിൽ ഉയർന്ന സാഹചര്യത്തിൽ വൈദ്യുതി ശൃംഘലയുടെ സമ്മർദ്ദം കുറയ്ക്കേണ്ടതുണ്ട്. 

പൊതുതാൽപ്പര്യം സംരക്ഷിക്കുന്നതിനായി മന്ത്രാലയത്തിന്റെ തീരുമാനങ്ങളോടും നിയമങ്ങളോടും പ്രതിബദ്ധത കാട്ടി സ്ഥാപനങ്ങൾ മാതൃകയാകണമെന്ന് ടീമിന്റെ ഡെപ്യൂട്ടി ഹെഡ് അഹമ്മദ് അൽ ഷമ്മരി പറഞ്ഞു. ഒരു മാസത്തിനിടെ നടത്ത പരിശോധനകളിൽ 12 അറസ്റ്റുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വൈദ്യുതിയും വെള്ളവും പാഴാക്കുന്നത് ​ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും പരിശോധനകൾ തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News