വ്യാപക പരിശോധന; റെസിഡൻസി കാലാവധി കഴിഞ്ഞ 18 പേർ കുവൈത്തിൽ അറസ്റ്റിൽ

  • 11/06/2023

കുവൈത്ത് സിറ്റി: വ്യാപകമായ പരിശോധനകൾ തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസ്‌ക്യൂ പൊലീസ്. സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകളിൽ അറസ്റ്റിലായ 12 പേരെയാണ് ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിലേക്ക് റഫർ ചെയ്തിട്ടുള്ളത്. റെസിഡൻസി കാലാവധി കഴിഞ്ഞ 18 പേരെയും ആവശ്യമായ തിരിച്ചറിയൽ രേഖ കൈവശമില്ലാത്ത 33 പേരെയും പിടികൂടിയിട്ടുണ്ട്. 642 ട്രാഫിക്ക് നിയമലം​ഘനങ്ങളാണ് ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്  രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയും ​ഗ്യാരേജിലേക്ക് മാറ്റുകയും. വാണ്ടഡ് ലിസ്റ്റിലുള്ള ആറ് വാഹനങ്ങളും കണ്ടെത്തി. ജുവൈനൽ പ്രോസിക്യൂഷനിലേക്ക് ഒരാളെ റഫർ ചെയ്തതായും അധികൃതർ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News