കുവൈറ്റ് പ്രവാസികൾക്ക് ഫാമിലി വിസ അനുവദിക്കുന്നത് ഉടൻ തുടങ്ങുമെന്ന് റിപ്പോർട്ട്

  • 11/06/2023


കുവൈത്ത് സിറ്റി: സ്‌പോർട്‌സ്, സാംസ്‌കാരികം അല്ലെങ്കിൽ സാമൂഹിക പ്രവർത്തനങ്ങൾ പരിശീലിക്കുന്നതിന് കുവൈത്തിലേക്ക് എൻട്രി വിസ ഏർപ്പെടുത്താനുള്ള തീരുമാനം പുറപ്പെടുവിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ്. മാസങ്ങളോളം നീണ്ടുനിന്ന ഒരു ഇടവേളയ്ക്ക് ശേഷം ഫാമിലി എൻട്രി വിസ അപേക്ഷകൾ വീണ്ടും അനുവദിക്കുന്നതിനുള്ള സാഹചര്യങ്ങളുണ്ടെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. വിസ അനുവദിക്കുന്നതിനുള്ള സംവിധാനവുമായി ബന്ധപ്പെട്ട് നിരവധി നടപടിക്രമങ്ങളുണ്ടാകും.

ശമ്പളവും ജോലിയും കണക്കിലെടുത്ത് അപേക്ഷിക്കുന്നവർ ആവശ്യമായ വ്യവസ്ഥകൾ പൂർത്തിയാക്കിയ ശേഷമാകും ഫാമിലി വിസയ്ക്കുള്ള വാതിൽ തുറക്കുക. അതേസമയം, മന്ത്രിതല പ്രമേയം നമ്പർ 957/2019 ലെ ആർട്ടിക്കിൾ നാലിലേക്ക് ഒരു പുതിയ ക്ലോസ് ചേർക്കാനു തീരുമാനം പുറപ്പെടുവിച്ചിട്ടുണ്ട്. കുവൈത്തിലേക്ക് ഒരു പുതിയ തരം എൻട്രി വിസ അവതരിപ്പിക്കാനുള്ള വ്യവസ്ഥയാണ് വന്നിരിക്കുന്നത്. ഉതുപ്രകാരമാണ് സ്പോർട്സ്, സാംസ്കാരികം അല്ലെങ്കിൽ സാമൂഹിക പ്രവർത്തനങ്ങൾ പരിശീലിക്കുന്നതിനുള്ള പ്രവേശന വിസ അനുവദിക്കുന്നത്.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സിന്റെ നിയന്ത്രണങ്ങൾക്ക് അനുസൃതമായി രാജ്യത്തെ സ്‌പോർട്‌സ് ക്ലബ്ബുകൾ അല്ലെങ്കിൽ അംഗീകൃത സാംസ്‌കാരിക, സാമൂഹിക സ്ഥാപനങ്ങൾ, അസോസിയേഷനുകൾ എന്നിവ സമർപ്പിച്ച അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് വിസ നൽകുന്നത്. മൂന്ന് മാസത്തേക്ക് രാജ്യത്ത് താൽക്കാലികമായി താമസിക്കാനുള്ള അനുമതിയാണ് നൽകുന്നത്. പ്രവേശന തീയതി മുതൽ ഒരു വർഷത്തിൽ കൂടാത്ത കാലയളവിലേക്ക് ഇത് പുതുക്കിയും നൽകും.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News