റെസിഡൻസി-തൊഴിൽ നിയമ ലംഘകരെ അറസ്റ്റ് ചെയ്യാൻ ജിലീബ് അൽ-ഷുയൂഖിൽ സ്ഥിരം സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ

  • 11/06/2023

കുവൈറ്റ് സിറ്റി :  റെസിഡൻസി-തൊഴിൽ നിയമ ലംഘകരെ പിടികൂടാൻ ജിലീബ് അൽ ഷുയൂഖിൽ സ്ഥിരം സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കാൻ ആഭ്യന്തര മന്ത്രാലയം. സർപ്രൈസ് റെയ്ഡുകളെ മാത്രം ആശ്രയിക്കാതെ താമസ നിയമലംഘകരെ പരിശോധിക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം.

ഈ പ്രദേശത്ത് നടക്കുന്ന മിക്ക നിയമലംഘനങ്ങൾക്കും പുറമേ, ഭൂരിഭാഗം നിയമലംഘകരും ജിലീബിൽ താമസിക്കുന്നുണ്ടെന്ന് മന്ത്രാലയം അതിന്റെ ഡാറ്റയിൽ നിന്ന് കണ്ടെത്തിയതിനാൽ, പ്രദേശത്തിന്റെ പ്രവേശന കവാടങ്ങളിലും എക്സിറ് പോയിന്റുകളിലും  ചെക്ക്‌പോസ്റ്റുകൾ ആരംഭിക്കാനാണ് നിർദ്ദേശം. മഹ്ബൂല, ഫർവാനിയ, ഹവല്ലി, ഖൈത്താൻ, ബ്നീദ് അൽ-ഗാർ തുടങ്ങിയ പ്രവാസികൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലും സ്ഥിരം ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News