കുവൈത്തിലെ ലോൺട്രി മേഖലയിൽ അതിവേ​ഗ വളർച്ച

  • 11/06/2023



കുവൈത്ത് സിറ്റി: കുവൈത്തിലെ ലോൺട്രി മേഖല അതിവേ​ഗ വളർച്ചയുടെ കാലത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് കുവൈറ്റ് ഫെഡറേഷൻ ഓഫ് ലോൺട്രി ഓണേഴ്‌സിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ജമാൽ അൽ അൻസാരി. രാജ്യത്തെ  എല്ലാ ഗവർണറേറ്റുകളിലും റീജിയണുകളിലുമായി മൂവായിരത്തിലധികം ലോൺട്രികൾ പ്രവർത്തിക്കുന്നുണ്ട്. ആയിരത്തോളം ബ്രാൻഡുകൾ ഈ സുപ്രധാന മേഖലയിൽ വളർന്നുവന്നിട്ടുണ്ടെന്നും ജമാൽ അൽ അൻസാരി കൂട്ടിച്ചേർത്തു.

റസ്റ്റോറന്റ് മേഖലയ്ക്ക് ശേഷം കുവൈത്തിൽ തൊഴിൽ നൽകുന്ന കാര്യത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ മേഖലയിലാണ് ഇത് മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫെഡറേഷന്റെ 2019-2023 ആദ്യ സെഷൻ അഭൂതപൂർവമായ നേട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചു. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തിയ ശേഷം ഫെഡറേഷൻ ഉപയോക്താവ് ഏറ്റവും മികച്ച സേവനങ്ങൾ നൽകേണ്ടതിന്റെ ആവശ്യകതകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചുവെന്നും അ​ദ്ദേഹം പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News