ചൂട് കടുക്കുന്നു; 230 ജനറേറ്ററുകൾ തയാറാക്കി കുവൈറ്റ് വൈദ്യുതി മന്ത്രാലയം

  • 11/06/2023


കുവൈത്ത് സിറ്റി: താപനില തുടർച്ചയായ വർധനയോടെ രാജ്യം വേനൽക്കാലത്തിലേക്ക് പ്രവേശിച്ചപ്പോൾ പ്രവർത്തനങ്ങൾ ഊർജിതമാക്കി വൈദ്യുതി മന്ത്രാലയം. ചൂടുകാലത്ത് സാധാരണയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കം നേരിടാൻ എമർജൻസി സർവീസസ് വിഭാ​ഗം വൈദ്യുതി, ജല മന്ത്രാലയത്തിന്റെ തയ്യാറെടുപ്പുകൾ നിരീക്ഷിച്ചു. ഡീസൽ ജനറേറ്ററുകൾ ആവശ്യമുള്ള സ്ഥലങ്ങളിൽ നൽകിക്കൊണ്ട് വേഗത്തിൽ തന്നെയാണ് മന്ത്രാലയം പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.

വ്യത്യസ്ത ശേഷികളുള്ള 230 ജനറേറ്ററുകൾ മന്ത്രാലയത്തിനുണ്ട്. അതിൽ 146 എണ്ണം സമീപ വർഷങ്ങളിൽ വാങ്ങിയ പുതിയ ജനറേറ്ററുകളാണ്. ഇതിൽ 44 ജനറേറ്ററുകൾ കഴിഞ്ഞ വർഷം വാങ്ങിയതാണ്. ഒപ്പം ഡീസൽ ജനറേറ്റർ വന്ന എല്ലാ തകരാറുകളും പരിഹരിച്ച് കഴിഞ്ഞു. അഡ്മിനിസ്ട്രേഷന് 10 മുതൽ 15 മിനിറ്റ് കൊണ്ട് ലക്ഷ്യസ്ഥാനത്തേക്ക് ജനറേറ്ററുകൾ എത്തിക്കാൻ കഴിയും. മുൻപുള്ള നിരക്കിനേക്കാൾ വളരെ കുറവാണ് നിലവിൽ ഔട്ടേജുകളെന്നും എമർജൻസി സർവീസസ് വിഭാ​ഗം ഡയറക്ടർ എം ആദെൽ മഹ്മൗദ് പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News