കുവൈത്തിൽ കുട്ടികള്‍ക്കിടയിലും അമിത വണ്ണമുള്ളവരുടെ നിരക്ക് ഉയരുന്നു

  • 11/06/2023


കുവൈത്ത് സിറ്റി: കുട്ടികളിലും യുവാക്കളിലും അമിത വണ്ണമുള്ളവരുടെ നിരക്ക് ഉയരുന്നതില്‍ മുന്നറിയിപ്പ്. ആണ്‍കുട്ടികളില്‍ 35 ശതമാനമായും പെണ്‍കുട്ടികളില്‍ 28 ശതമാനമായുമാണ് നിരക്ക് ഉയര്‍ന്നിട്ടുള്ളത്. അതേസമയം മുതിർന്നവരിൽ ഇത് പുരുഷന്മാരിൽ 70 ശതമാനമായും സ്ത്രീകളിൽ 75 ശതമാനമായും വര്‍ധിച്ചിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലത്തെക്കുറിച്ചും കുട്ടികളുടെ ശാരീരിക പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുന്നതിലും ചെറുപ്പത്തിൽ തന്നെ അവരെ കായിക പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നതിലും ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

കുട്ടികൾക്കും യുവജനങ്ങൾക്കുമായി നീന്തൽ ചാമ്പ്യൻഷിപ്പ് തുടർച്ചയായ മൂന്നാം വർഷവും നടത്തുന്നതിന്‍റെ ഭാഗമായി ഹെയ്ഡു കാനിന്റെയും ഹെയ്ഡൗ സ്പോർട്സ് അക്കാദമിയുടെയും പ്രതിനിധിയായ അബ്‍ദുള്ള അൽ സലേഹ് ആണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 50 ലധികം നീന്തൽ താരങ്ങളാണ് ചാമ്പ്യൻഷിപ്പില്‍ പങ്കെടുത്തത്. പങ്കെടുക്കുന്ന വിഭാഗങ്ങൾക്കുള്ള യോഗ്യതാ മത്സരങ്ങളും നടന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News