അബോധാവസ്ഥയില്‍ വാഹനമിടിപ്പിച്ചു; സുരക്ഷാ ഉദ്യോഗസ്ഥരോട് അതിക്രമം; കുവൈത്തിൽ ഒരാള്‍ അറസ്റ്റില്‍

  • 11/06/2023


കുവൈത്ത് സിറ്റി: അബോധാവസ്ഥയില്‍ വാഹനമിടിപ്പിച്ച് അപകടനമുണ്ടാക്കിയതിന് ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് സെക്യൂരിട്ടി മീഡിയ അറിയിച്ചു. മുബാറക് അല്‍ കബീര്‍ പ്രദേശത്താണ് സംഭവം. അപകടമുണ്ടാക്കിയതിന് പുറമെ ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് അതിക്രമം കാണിക്കുകയും ചെയ്തു. പ്രതിയില്‍ നിന്ന് മയക്കുമരുന്ന് ആണെന്ന് സംശയിക്കുന്ന ഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News