തിമിംഗലത്തിന്റെ അസ്ഥികൂടം സംരക്ഷിക്കണമെന്ന് ജാപ്പനീസ് ഗവേഷക സംഘം കുവൈത്തിനോട്

  • 11/06/2023


കുവൈത്ത് സിറ്റി: ഫൈലാക്ക ദ്വീപിന് സമീപം ചത്ത നിലയിൽ കണ്ടെത്തിയ പ്രൈഡ് തിമിംഗലത്തിന്റെ അസ്ഥികൂടം കുവൈത്ത് പ്രയോജനപ്പെടുത്തണമെന്ന് ഒരു ജാപ്പനീസ് ഗവേഷക സംഘം ശുപാർശ ചെയ്തു. വംശനാശഭീഷണി നേരിടുന്ന ഇനത്തിന്റെ അസ്ഥികൂടമായതിനാൽ കുവൈത്ത് ഇതിന് പ്രാധാന്യം കൊടുക്കണം. 2014ലാണ് ഫൈലാക്ക ദ്വീപിന് സമീപം ചത്ത നിലയിൽ തിമിംഗലത്തിനെ കണ്ടെത്തിയത്. ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് മറൈൻ സയൻസ് ആൻഡ് ടെക്നോളജിയിലെ ജാപ്പനീസ് ഗവേഷകർ പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ സഹകരണത്തോടെയും സാങ്കേതികകാര്യ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള സൈദാൻ, ഡോ. മനാഫ് ബെഹ്ബെഹാനി എന്നിവരുടെ പങ്കാളിത്തത്തോടെയും അടുത്തിടെ തിമിംഗലത്തെക്കുറിച്ചുള്ള പഠനം പൂർത്തിയാക്കിയിരുന്നു.  തിമിംഗലത്തിന്റെ അസ്ഥികൂടം മ്യൂസിയത്തിൽ സൂക്ഷിക്കണമെന്നാണ് ജാപ്പിനീസ് സംഘത്തിന്റെ നിർദേശം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News