രോഗികൾ കുറിപ്പടികൾ സ്വീകരിക്കുമ്പോൾ ദൃശ്യം പകർത്തുന്നതിന് വിലക്കുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം

  • 12/06/2023

കുവൈത്ത് സിറ്റി: രോഗിയുടെ സ്വകാര്യത, അന്തസ്സ്, തുല്യ ചികിത്സ എന്നിവ ഉയർത്തിപ്പിടിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ആരോ​ഗ്യ മന്ത്രാലയം. മെഡിക്കൽ പ്രൊഫഷനും ബന്ധപ്പെട്ട തൊഴിലുകളും പ്രാക്ടീസ് ചെയ്യുന്നതിനുള്ള നിയമത്തിലെ ആർട്ടിക്കിൾ ഒമ്പത് ഉറപ്പുനൽകുന്നതുപോലെ തന്നെ രോഗിയുടെ സ്വകാര്യതയ്ക്കും പ്രാധാന്യമുണ്ട്. രോഗികൾക്കും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്കും ഒരുപോലെ അവകാശങ്ങളുണ്ട്, അത് ബഹുമാനിക്കപ്പെടേണ്ടതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

രോഗികൾ മെഡിക്കൽ കുറിപ്പടികൾ സ്വീകരിക്കുമ്പോൾ ദൃശ്യം പകർത്തുന്നതിന് നിയമപരമായി കർശനമായി നിരോധിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫിയുടെ കാരണമോ മാർഗമോ പരിഗണിക്കാതെ തന്നെ ആർട്ടിക്കിൾ 21ന്റെ പ്രത്യേക വ്യവസ്ഥകൾ ഒഴികെയുള്ള കാര്യങ്ങൾക്ക് നിരോധനം ബാധകമാണ്. അതേസമയം, നിയന്ത്രണങ്ങളോടുകൂടിയ സുരക്ഷിതമായ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് മരുന്ന് വിതരണം ചെയ്യുന്നതെന്നും മന്ത്രാലയം അറിയിച്ചു. മരുന്നുകളുടെ ശരിയായ വിതരണത്തിനായി പ്രവാസികൾ സാധുവായ റെസിഡൻസി, ആരോഗ്യ ഇൻഷുറൻസ്, നിശ്ചിത ഫീസ് അടയ്ക്കൽ തുടങ്ങിയ ചില ആവശ്യകതകൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News