തീർഥാടകർക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

  • 12/06/2023



കുവൈതത് സിറ്റി: ഹജ്ജ് സീസണിന് മുന്നോടിയായി തീർഥാടകർക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. തീർത്ഥാടകർ ഹജ്ജിന് പോകുന്നതിന് 10 ദിവസം മുമ്പെങ്കിലും കൊവിഡ് 19, മെനിഞ്ചൈറ്റിസ്, ബാക്ടീരിയ ന്യുമോണിയ, സീസണൽ ഇൻഫ്ലുവൻസ എന്നിവയ്‌ക്കെതിരെ പൂർണ്ണമായും വാക്‌സിനേഷൻ എടുത്തിരിക്കണമെന്നും തങ്ങളുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് യാത്രയിൽ കൈയിൽ കരുതണമെന്നും അഭ്യന്തര മന്ത്രാലയം നിർദേശിച്ചു.

പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന തീർത്ഥാടകർ യാത്രയ്‌ക്ക് മുമ്പ് അവരുടെ ഡോക്ടർമാരുമായി ആലോചിച്ച് ആവശ്യമായ അളവിൽ മരുന്നുകളും ഏറ്റവും പുതിയ ആരോ​ഗ്യ വിവരങ്ങളെ കുറിച്ചുള്ള റിപ്പോർട്ടും കരുതണം. മാസ്ക്ക് ധരിക്കാനും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂകൾ ഉപയോഗിക്കാനും സോപ്പ്, വെള്ളം, അണുനാശിനി എന്നിവ ഉപയോഗിച്ച് കൈ കഴുകാനും മന്ത്രാലയം നിർദേശിച്ചു. വൻതോതിൽ വെള്ളം കുടിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News