അറബ് ലോകത്ത് ആദ്യമായി അക്കായ് ബെറി ഇറക്കുമതി ചെയ്യുന്ന രാജ്യമായി കുവൈത്ത്

  • 12/06/2023


കുവൈത്ത് സിറ്റി: അറബ് ലോകത്ത് അക്കായ് ബെറി ഇറക്കുമതി ചെയ്യുന്ന ആദ്യ രാജ്യമായി കുവൈത്ത്. പോഷകഗുണങ്ങൾക്കും ആന്റിഓക്‌സിഡന്റുകളും അടങ്ങുന്ന രുചിക്ക് പേരുകേട്ട ഒരു ആമസോൺ പഴമാണ് അക്കായ്. ആരോഗ്യകരമായ ജീവിതശൈലിയുടെ ഒരു പ്രധാന ഘടകമായതിനാൽ ഈ പഴത്തിന് രോഗങ്ങളെ തടയാനുള്ള ഉയർന്ന കഴിവുണ്ടെന്നാണ് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നത്. ലോകത്തിലെ ഈ പഴത്തിന്റെ ഏകദേശം 85 ശതമാനവും ഉത്പാദിപ്പിക്കുന്നത് ബ്രസീൽ ആണ്. 

കവുങ്ങിന്റെ ബന്ധുവായ ഇവ ഒറ്റത്തടിയായി കാണപ്പെടുന്നുവെങ്കിലും ചുവട്ടില്‍നിന്ന് മുളകള്‍ ഉണ്ടായി കൂട്ടമായും വളരാറുണ്ട്. ഓലയും പാളയുമെല്ലാം ചേര്‍ന്ന് ചെറു പനപോലെ മനോഹരമായിട്ടാണ് വളര്‍ച്ച. കായ്കള്‍ കുലകളായാണ് ഉണ്ടാവുക. ഒരു കുലയില്‍ത്തന്നെ നൂറുകണക്കിന് പഴങ്ങള്‍ കാണാം. വര്‍ഷം മുഴുവന്‍ ഫലം തരുന്ന അക്കായ് ബെറി പഴങ്ങള്‍ ചെറുതും കറുപ്പുനിറമാര്‍ന്നതുമാണ്. മധുരവും സുഗന്ധവുമുള്ള പഴങ്ങള്‍ നേരിട്ട് കഴിക്കാം. ബ്രസീലിലെ ആദിവാസികള്‍ ദിവ്യൗഷ ധവൃക്ഷമായാണ് അക്കായ്ക്ക് ബെറിയെ കരുതുന്നത്. 

കൊളംബിയ, പെറു, വെനിസ്വേല, ഇക്വഡോർ എന്നീ രാജ്യങ്ങളിൽ 15 ശതമാനം ഉത്പാദനമുണ്ട്. 2022ൽ  ഈ പഴം1.5 മില്യൺ ടൺ ഉത്പാദിപ്പിക്കപ്പെട്ടുവെന്നാണ് ബ്രസീൽ കൃഷി മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ പത്ത് വർഷമായി ഉൽപാദനത്തിൽ അഭൂതപൂർവമായ വർധനവ് ഉണ്ടായി. അറബ് വിപണികളിലേക്കുള്ള കയറ്റുമതിയിൽ വലിയ ഡിമാൻഡിന് സാക്ഷ്യം വഹിക്കാൻ തുടങ്ങിയെന്നും അറബ് ലോകത്ത് പഴങ്ങൾ ഇറക്കുമതി ചെയ്യുന്ന ആദ്യ രാജ്യമാണ് കുവൈത്തെന്നും അറബ്-ബ്രസീലിയൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ സിഇഒ ടമെർ മൻസൂർ പറഞ്ഞു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News