വമ്പൻ മദ്യ നിർമ്മാണ കേന്ദ്രത്തിൽ മിന്നൽ റെയ്ഡ്; കുവൈത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

  • 12/06/2023


കുവൈത്ത് സിറ്റി: ഉമ്മുൽ ഹൈമാനിലെ ​ഗവർണറേറ്റിൽ പ്രവർത്തിച്ചിരുന്ന ഒരു പ്രാദേശിക മദ്യ നിർമ്മാണ ഫാക്ടറി റെയ്ഡ് ചെയ്ത് അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ്. മദ്യ നിർമ്മാണം നടത്തിയതിന് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് നേപ്പാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ മദ്യനിർമ്മാണ കേന്ദ്രമെന്നാണ് അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോ​ഗസ്ഥർ റെയ്ഡിന് ശേഷം വിശേഷിപ്പിച്ചത്. ഒരാൾ പ്ലാസ്റ്റിക് ബാഗുമായി വരുന്നത് കണ്ട് പട്രോളിം​ഗിനിടെ തടഞ്ഞു നിർത്തി പരിശോധിച്ചതാണ് നിർണായകമായത്. 

പട്രോളിംഗ് ബാഗിൽ നിന്ന് രണ്ട് കുപ്പി മദ്യം കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇയാൾ മദ്യവിൽപ്പന നടത്തിയതായി സമ്മതിക്കുകയും നിർമ്മാണ കേന്ദ്രത്തിന്റെ വിവരങ്ങൾ പൊലീസിന് നൽകുകയും ചെയ്തു. ഫ്ലാറ്റ്  റെയ്ഡ് ചെയ്തപ്പോഴാണ് മറ്റ് മൂന്ന് പേർ അറസ്റ്റിലായത്. വീട്ടിൽ നിന്ന് 190 ബാരൽ അസംസ്‌കൃത വസ്തുക്കളും 492 കുപ്പി മദ്യവും വിൽപനയ്ക്ക് തയ്യാറായ നിലയിൽ പൊലീസ് കണ്ടെത്തി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News