വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഇനി സഹേൽ ആപ്പിലും

  • 12/06/2023



കുവൈറ്റ് സിറ്റി : സർക്കാർ ആപ്പ് സഹേൽ വഴി ആക്‌സസ് ചെയ്യാവുന്ന മന്ത്രാലയത്തിന്റെ സേവനങ്ങളിലേക്ക് പ്രതിരോധ വാക്‌സിൻ സർട്ടിഫിക്കറ്റുകൾ ചേർത്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ഡിജിറ്റൽ ഹെൽത്ത് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ.അഹ്മദ് അൽ ഗരീബ് പറഞ്ഞു.

കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകളുടെയും ഹജ്ജ് വാക്സിനുകളുടെയും വിശദാംശങ്ങൾ പുതിയ സേവനം കാണിക്കുമെന്ന് ഗരീബ് പറഞ്ഞു. ആപ്പ് വഴി ഉപയോക്താക്കൾക്ക് തങ്ങൾക്കോ അല്ലെങ്കിൽ 16 വയസ്സിന് താഴെയുള്ള അവരുടെ കുട്ടികൾക്കോ സർട്ടിഫിക്കറ്റ് അഭ്യർത്ഥിക്കാം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News