ഒരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു; ആശുപത്രിയിലേക്ക് പോകും വഴി മറ്റൊരു അപകടത്തിൽ കുവൈറ്റ് പ്രവാസിക്ക് ദാരുണാന്ത്യം

  • 12/06/2023


കുവൈത്ത് സിറ്റി: അദൈലിയയിൽ ഒരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ട സിറിയൻ പൗരൻ  ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി  മറ്റൊരു അപകടത്തിൽ മരിച്ചു.  അമീരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വാഹനം സാൽഹിയയിൽ മറ്റൊരു അപകടത്തിൽപ്പെടുകയായിരുന്നു. ഒരു കുവൈത്തി ഓടിച്ച വാഹനം ഇടിച്ചാണ് സിറിയൻ പൗരന് അദൈലിയയിൽ വച്ച് പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് അടുത്ത അപകടം സംഭവിച്ചത്. ഈ വാഹനം ഓടിച്ചിരുന്നത് ഒരു യെമനി ആണ്. അപകടത്തിൽ സിറിയൻ പൗരൻ മരിക്കുകയും പരിക്കേറ്റ കുവൈത്ത്, യെമൻ പൗരന്മാരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News