നേപ്പാൾ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കുവൈത്ത്

  • 12/06/2023



കുവൈത്ത് സിറ്റി: ​ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ കൂടുതൽ തൊഴിലാളികളെ നേപ്പാൾ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്ന്  റിക്രൂട്ട് ചെയ്യാൻ കുവൈത്ത്. എത്യോപ്യയുമായി ഒപ്പുവെച്ചതിന് സമാനമായ ഒരു കരാറിൽ ഏർപ്പെടാനുള്ള പരിശ്രമങ്ങളാണ് തുടരുന്നത്. രണ്ട് തൊഴിൽ കരാറുകളിൽ ഒപ്പുവെക്കുക എന്ന ഉദ്ദേശത്തോടെ കുവൈത്ത് നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായി പ്രത്യേക ചർച്ച നടത്തുന്നുണ്ട്. കുവൈത്തിന്റെ ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരമായി പുതിയ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് നിർദേശിച്ചിരുന്നു. നേപ്പാൾ, വിയറ്റ്നാം എന്നിവയുമായുള്ള രണ്ട് കരാറുകൾ ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ ആവശ്യകത കുറയ്ക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News