ഏറ്റവും ശക്തമായ 100 കമ്പനികള്‍; ഫോബ്സ് പട്ടികയില്‍ ഇടം നേടി കുവൈത്തിലെ 9 കമ്പനികള്‍

  • 14/06/2023

കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തമായ 100 കമ്പനികളുടെ പട്ടികയിൽ ഇടം നേടി 9 കുവൈത്തി കമ്പനികള്‍. ഫോബ്സ് പുറത്ത് വിട്ട പട്ടികയിലാണ് കുവൈത്തി കമ്പനികള്‍ മികച്ച നേട്ടത്തിലെത്തിയത്. കുവൈത്ത് ഫിനാൻസ് ഹൗസ്, നാഷണൽ ബാങ്ക് ഓഫ് കുവൈത്ത്, സെയിൻ ഗ്രൂപ്പ്, അജിലിറ്റി കമ്പനി, ബൗബിയാൻ ബാങ്ക്, ബർഗാൻ ബാങ്ക് ഗ്രൂപ്പ്, ഗൾഫ് ബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് കുവൈത്ത്, കുവൈത്ത് പ്രോജക്ട് ഹോൾഡിംഗ് കമ്പനി എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുന്നത്.

അതേസമയം, മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തമായ 100 കമ്പനികളുടെ മൊത്തം വിപണി മൂല്യം 2022ലെ നാല് ട്രില്യൺ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ അഞ്ച് ശതമാനം ഇടിഞ്ഞ് 2023ല്‍ 3.8 ട്രില്യൺ ഡോളറായി. ഓഹരി വിപണികളെ പിടിച്ചുകുലുക്കിയ ആഗോള പ്രതിസന്ധിയില്‍ നിന്ന് മിഡിൽ ഈസ്റ്റ് മേഖലയ്ക്കും ഒഴിഞ്ഞുനില്‍ക്കാനായില്ല. ഒപ്പം 100 കമ്പനികളുടെ മൊത്തം വിൽപ്പന 38.5 ശതമാനം ഉയർന്ന് 1.1 ട്രില്യൺ ഡോളറിലെത്തി. ലാഭം 37.7 ശതമാനം ഉയർന്ന് 277.7 ബില്യൺ ഡോളറിലേക്കുമെത്തി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News