വേനൽ അവധി; ഷെങ്കൻ വിസ നേടുന്നതിൽ പ്രതിസന്ധി നേരിട്ട് കുവൈത്തികളും പ്രവാസികളും

  • 14/06/2023


കുവൈത്ത് സിറ്റി: കുവൈത്തിലെ പൗരന്മാരും താമസക്കാരും യൂറോപ്യൻ ട്രാവൽ വിസയായ ഷെങ്കൻ വിസ നേടുന്നതിൽ പ്രതിസന്ധി നേരിടുന്നു. ചില യൂറോപ്യൻ ഓഫീസുകളിലും എംബസികളിലും വിസയ്ക്ക് അപേക്ഷിക്കാനുള്ള തീയതി മാസങ്ങളോളം ലഭ്യമല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ചില യൂറോപ്യൻ എംബസികൾ  യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അനുവദിച്ചത് ചെറിയ കാലയളവ് മാത്രമാണ്. ഇതോടെ ഈ വേനൽക്കാലത്ത് യാത്രയ്ക്ക് തിരഞ്ഞെടുത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ മാറ്റാൻ പലരെയും പ്രേരിപ്പിച്ചു. 

യാത്രയ്ക്ക് വിസ ആവശ്യമില്ലാത്ത രാജ്യങ്ങളിൽ വേനല്‍ക്കാലം ചെലവഴിക്കാനാണ് പലരും ഇപ്പോള്‍ താൽപ്പര്യപ്പെടുന്നത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള വിസ നൽകുന്ന ഭൂരിഭാഗം ഓഫീസുകളിലും നിലവിൽ അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ലഭ്യമല്ലെന്നാണ് ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ജൂലൈയിൽ അപ്പോയിൻമെന്‍റ് ലഭ്യമായ ഏതാനും രാജ്യങ്ങളുണ്ട്. ആദ്യം തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്ന് ഇതോടെ സ്ലോട്ടുകള്‍ ലഭ്യമായ രാജ്യങ്ങളിലേക്ക് ആളുകള്‍ യാത്ര മാറ്റിയിരിക്കുകയാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News