ക്യാൻസറിന്റേത് ഉൾപ്പെടെയുള്ള മരുന്നുകൾ ആവശ്യത്തിനുണ്ടെന്ന് കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 15/06/2023



കുവൈത്ത് സിറ്റി: ക്യാൻസറിന്റേത് ഉൾപ്പെടെയുള്ള മരുന്നുകൾ രാജ്യത്ത് ആവശ്യത്തിനുണ്ടെന്ന് ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിലെ കാലയളവിൽ മരുന്നുകളുടെ സ്റ്റോക്ക് സുരക്ഷിതവും ആശ്വാസകരവുമാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു, ഇത് വരും മാസങ്ങളിൽ രാജ്യത്തിന്റെ ആവശ്യത്തിന് മതിയാകും. ആശങ്കപ്പെടേണ്ട കാര്യമില്ല. വിവിധ കാരണങ്ങളാൽ ചില ഫാർമസ്യൂട്ടിക്കൽ ഇനങ്ങളും മെഡിക്കൽ സപ്ലൈകളും വെട്ടിക്കുറച്ചതോടെ രാജ്യം പ്രയാസകരമായ സാഹചര്യത്തിന് സാക്ഷ്യം വഹിച്ചിരുന്നു.

അന്താരാഷ്ട്ര ഫാക്ടറികളിലും കമ്പനികളിലും കൊവിഡ് മഹാമാരിയുടെ അനന്തരഫലങ്ങളും റഷ്യൻ - യുക്രൈൻ യുദ്ധത്തിന്റെ ഉൾപ്പെടെയുള്ള സാഹചര്യങ്ങളും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന് ശേഷം ഇപ്പോൾ മരുന്നുകളുടെ സ്റ്റോക്ക് പുനഃസ്ഥാപിച്ചിട്ടുണ്ട്. ക്യാൻസർ പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകൾക്ക് ആവശ്യമുള്ള സ്റ്റോക്ക് നിലവിൽ രാജ്യത്തുണ്ട്. അതേസമയം, ക്യാൻസറിന്റേത് അടക്കമുള്ള മരുന്നുകൾ എത്തിക്കുന്നതിന് കൂടുതൽ തുകയും അനുവദിക്കപ്പെട്ടിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News