വ്യാജ വിരലടയാളം; കുവൈത്തിൽ മൂന്ന് പ്രവാസികളെ തടങ്കലിൽ വയ്ക്കാൻ ഉത്തരവ്

  • 15/06/2023

കുവൈത്ത് സിറ്റി: ജഹ്‌റ ആശുപത്രിയിലെ സെക്യൂരിറ്റി ഗാർഡുകളായി ജോലി ചെയ്യുന്ന മൂന്ന് പ്രവാസികളെ തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. 3 ഈജിപ്ഷ്യൻ സെക്യൂരിറ്റി ഗാർഡുകളാണ് പിടിയിലായത്, 21 ആശുപത്രി ജീവനക്കാരുടെ സിലിക്കൺ വിരലടയാളം ഉപയോഗിച്ച് പണം ഈടാക്കി ഹാജറിൽ കൃത്രിമത്വം  കാണിച്ചുവെന്നതാണ് ഇവർക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. പ്രതികളെ പിടികൂടി അന്വേഷണം നടത്താൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിരുന്നു. ഔദ്യോഗിക രേഖകളിൽ വ്യാജരേഖ ചമച്ചുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News