കുവൈത്തിൽ ആദ്യമായി ഇംപെല്ല 5.5 ഹൃദയ പമ്പ് സ്ഥാപിക്കൽ; ശസ്ത്രക്രിയ വിജയം

  • 15/06/2023

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇംപെല്ല 5.5 ഹാർട്ട് പമ്പിന്റെ ആദ്യ ശസ്ത്രക്രിയ ഇംപ്ലാന്റേഷൻ നടത്തിയതായി സൽമാൻ ഡബ്ബൂസ് സെന്ററിലെ കാർഡിയാക് സർജറി വിഭാഗം മേധാവി പ്രൊഫ. റിയാദ് അൽ താർസി അറിയിച്ചു. മിഡിൽ ഈസ്റ്റിലും ഗൾഫ് മേഖലയിലുമായി നോക്കുമ്പോൾ ഇത്തരത്തിലുള്ള രണ്ടാമത്തെ ശസ്ത്രക്രിയയാണിത്. ഡോ. അഹമ്മദ് അൽ ഖരാസ, ഡോ. മുഹമ്മദ് ബദാവി, മുഴുവൻ മൾട്ടി ഡിസിപ്ലിനറി ടീം എന്നിവരുടെ പിന്തുണയോടെയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സ്‌മാർട്ട് അസിസ്റ്റോടു കൂടിയ ഇംപെല്ല 5.5 പമ്പ് പരമാവധി വാക്വം ഉള്ള സമ്പൂർണ ഹൃദയ പിന്തുണ നൽകുമെന്നുള്ളതാണ് പ്രത്യേകത.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News