താപനില 50 ഡിഗ്രിയിലേക്ക്; കുവൈത്തിൽ ജല ഉപഭോഗം അര ബില്യൺ ഗാലൺസ് കവിയുന്നു

  • 15/06/2023


കുവൈത്ത് സിറ്റി: വൈദ്യുത ലോഡ് സൂചികയിൽ ക്രമാനുഗതമായ ഉയർച്ച തുടരുന്നതിനിടെ ശരാശരി ജല ഉപഭോഗവും കുതിച്ചുയരുന്നു. വൈദ്യുത ലോഡ് സൂചിക 16,000 മെഗാവാട്ടിലേക്ക് അടുക്കുകയാണ്. ഇതിനൊപ്പം ശരാശരി ജല ഉപഭോഗം അര ബില്യൺ ഗാലൺസ് കവിഞ്ഞതായി വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. ഉയർന്ന താപനിലയാണ് ജല ഉപഭോഗത്തിന്റെ ഉയർന്ന നിരക്കിന് കാരണം. താപനില 50 ഡിഗ്രിക്കടുത്തെത്തി കഴിഞ്ഞദിവസങ്ങളിൽ.  ഏകദേശം 505 മില്യൺ ​ഗാലൺ വരെ ഉയർന്ന ഉപഭോഗ നിരക്ക് ഉണ്ടാകുമ്പോൾ ഉൽപാദന നിരക്ക് എട്ട് മില്യൺ ഗാലൻ കവിഞ്ഞു. തിരക്കേറിയ സമയങ്ങളിൽ വൈദ്യുത ഭാരം കുറയ്ക്കാനും വൈദ്യുതിയുടെ ഉപയോഗം മിതമാക്കാനും മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News