സലിം രാജിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി

  • 19/06/2023



പ്രവാസത്തിന്റെ കാൽ നൂറ്റാണ്ട്  സേവനം കൊണ്ടും എപ്പോഴും നിറ പുഞ്ചിരിയാൽ കൈയ്യൊപ്പ് ചാർത്തി  കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറസാന്നിധ്യവും ഫോക്കസ് ന്റെ  ഇപ്പോഴത്തെ ഉപദേശകസമതി അംഗവും സംഘടനയുടെ മുൻകാല പ്രസിഡന്റ് മായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും ബ്രിട്ടീഷ് ലിങ്ക് കുവൈറ്റ് അലുമിനിയം കമ്പനി ഡ്രാഫ്റ്റ് സ്മാനുമായ  നാട്ടിലേക്ക് മടങ്ങുന്ന സലിംരാജിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി പ്രവാസി ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്രയാകുന്നു. ഫോക്കസ് കുവൈറ്റിന്റെ പ്രസിഡന്റ്‌ ജിജി മാത്യു വിന്റെ അദ്ധൃക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ സ്വാഗതം പറഞ്ഞു. തുടർന്ന് ഫോക്കസ് കുവൈറ്റിന്റെ വളർച്ചക്ക് എന്നും മുതൽ കൂട്ടായിരുന്ന സലിം രാജ് ന്റെ നാട്ടിലേക്കുള്ള ഈ യാത്ര സംഘടനക്ക് എന്നും തീരാ നഷ്ടമാണന്നും പകരം വെക്കാൻ ഇല്ലാത്ത ഒരു നേതാവിനെ ആണ് ഫോക്കസ് നു നഷ്ടപ്പെടുന്നതെന്നും, ഫോക്കസ് പ്രസിഡന്റ്‌ ജിജി മാത്യു സൂചിപ്പിച്ചു. തുടർന്നു ശ്രീ. സലിം രാജിനെ കുറിച്ചുള്ള ഓർമ്മകൾ വീഡിയോ രൂപത്തിൽ പ്രദർശിപ്പിക്കുകയും, ലഘു വിവരണം ട്രഷറർ ജേക്കബ് ജോൺ അവതരിപ്പിച്ചു.

ഫോക്കസിൻ്റെ വൈസ് പ്രസിഡന്റ്‌ സാജൻ ഫിലിപ്പ്, മുൻ പ്രസിഡന്റ്‌ മാരായ തമ്പി ലൂക്കോസ്, ബിനു മാത്യു, രതീഷ്കുമാർ , റോയി എബ്രഹാം, മുൻ ജനറൽ സെക്രട്ടറി മാരായ അനിൽ കെ.ബി., രാജീവ്‌ സി.ആർ. ഡാനിയാൽ തോമസ്, മുൻ ട്രഷറർ മരായ നിതിൻ കുമാർ, സിറാജുദ്ധീൻ, സി ഒ കോശി, ഫോക്കസ് യൂണിറ്റ് ഭാരവാഹികളായ മാത്യു ഫിലിപ്പ്, അബ്ദുൽ ഗഫൂർ, എബ്രഹാം ജോർജ്, സന്തോഷ്‌ തോമസ്, വിപിൻ പി.ജെ. സുരേഷ്, സത്യൻ എം.ഡി., ഗിരീഷ്, ശ്രീകുമാർ, സന്തോഷ്‌ കുമാർ പി., ഉജൂബ്, ജിജി കെ. ജോർജ്, സാമൂവൽ കൊച്ചു ഉമ്മൻ, സുഗതൻ, സൈമൺ ബേബി, റെജു ചാണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫോക്കസിന്റെ ഫലകവും പൊന്നാടയും ജീജി മാത്യു നൽകി. റോയ് എബ്രഹാം താൻ വരച്ച സലിം രാജിന്റെ രേഖാ ചിത്രം നൽകി. 

2006 ൽ ഫോക്കസ് കുവൈറ്റ് നിലവിൽ വന്നനാൾ മുതൽ ഈ പ്രസ്ഥാനത്തോട് ഒപ്പം ചേർന്ന് നിന്ന് പ്രവർത്തിൽക്കാൻ കഴിഞ്ഞെന്നും ഫോക്കസ് ന്റെ നേതൃത്വ നിരയിലേക്ക് പുതിയ അംഗങ്ങളെ കണ്ടെത്താൻ കഴിഞ്ഞെന്നും വര ഉപജീവന മാർഗമാക്കിയ ഈ പ്രസ്ഥാനം കുവൈറ്റിൽ എന്നും ശക്തമായി നിലനിൽകണമെന്നും നേതൃത്വം നൽകാൻ പുതു തലമുറ ഇനിയും മുന്നോട്ട് വരണമെന്നും ഫോക്കസ് നൽകിയ സ്നേഹാദാരത്തിന് നന്ദി പറഞ്ഞു കൊണ്ട് സലിം രാജ് മറുപടി പ്രസംഗം നടത്തി
സന്തോഷ് തോമസ്,  സൂരജ് , നീരജ സൂരജ് ഉം യാത്രയപ്പ് നു മിക്കവേകി കൊണ്ട് മനോഹര ഗാനാലപനം നടത്തി സദസിനെ ആഹ്ലാദിപ്പിച്ചപ്പോൾ ഡാൻസ് കൊണ്ട് വൈഷ്ണവി രാജീവ്, നിരൻജന സൂരജ്, നീരജ സൂരജ് ആൻജലിറ്റ രമേഷ് എന്നിവർ  സദസ് മനോഹരമാക്കി കൂടാതെ മനോഹരമായ വാക്കുകൾ കൊണ്ട് അവതാരകയായ രശ്മി രാജീവ് പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. 
പങ്കെടുത്ത എല്ലാവർക്കും ഫോക്കസ് ജോയിന്റ് ട്രെഷറർ സജിമോൻ നന്ദി പറഞ്ഞു.

Related News