കേരള എക്സ്പാറ്റസ് ഫുട്ബോൾ അസോസിയേഷൻ കുവൈത്തിനു പുതിയ ഭാരവാഹികൾ

  • 22/06/2023


കുവൈത്ത് സിറ്റി : കേരള എക്സ്പാറ്റസ് ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് (കെഫാക് ) 2023-24 സീസണിലേക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.
അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന കെഫാക് വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് പ്രസിഡന്റായി മൻസൂർ കുന്നത്തേരി, ജനറൽ സെക്രട്ടറിയായി ജോസ് കാർമെന്റ്, ട്രഷററായി മൻസൂർ അലി എന്നിവരെ തിരഞ്ഞെടുത്തത്.

2022-23 വാർഷിക കാലയളവിലെ പ്രവർത്തന റിപ്പോർട്ട്‌ MC മെമ്പർ അഹ്‌മദ്‌ കല്ലായിയും സാമ്പത്തിക റിപ്പോർട്ട്‌ അസിസ്റ്റന്റ് ട്രഷറർ മൻസൂർ അലിയും ജനറൽ ബോഡിയിൽ അവതരിപ്പിച്ചു.
ബിജു ജോണി, റോബർട്ട്‌ ബെർണർഡ് (വൈസ് പ്രസിഡന്റ്‌ ) സഹീർ ആലക്കൽ, ജിജോ (ജോയിന്റ് സെക്രട്ടറി ) ജോർജ് (അസിസ്റ്റന്റ് ട്രഷറർ ) മുഹമ്മദ് ഷുഹൈബ് ശൈഖ് (സ്പോർട്സ് സെക്രട്ടറി) ഷനോജ് ഗോപി, നാസർ പള്ളത്തു (അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി) ബിജു എബ്രഹാം (പബ്ലിക് റിലേഷൻ) റിയാസ് ബാബു (വോളന്റീർ ഇൻചാർജ് ) നൗഫൽ ആയിരം വീട് ( ഒഫീഷ്യൽസ് ഇൻചാർജ് ) സിദ്ധീഖ് ടി.വി (അഡ്വൈസർ), അബ്ദുൽ ലത്തീഫ് (ഓഡിറ്റർ ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികൾ.
ഷബീർ അഡ്രസ്, അഹ്‌മദ്‌ കല്ലായി എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

4 പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെഫാക് ഫൗണ്ടർ മെമ്പർ പ്രദീപ്കുമാർ ടി.കെ.വിക്കു യോഗത്തിൽ യാത്രയയപ്പ് നൽകി. പുതിയ സീസണിലെ കെഫാക് സോക്കർ, മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങൾ ഓഗസ്റ്റ് മാസത്തോടെ ആരംഭിക്കുമെന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

Related News