എം.എസ്.എഫ്. നേതാക്കൾക്ക് കൈവിലങ്ങ് - ജനാധിപത്യ കേരളത്തിന്‌ അപമാനം - കുവൈത്ത് കെ.എം.സി.സി

  • 26/06/2023


കുവൈത്ത് സിറ്റി: പഠിച്ചു പാസ്സായ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ടു സമരം ചെയ്ത എം.എസ്.എഫ്. പ്രവർത്തകരെ കൈവിലങ്ങണിയിച്ച പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും, ജനാതിപത്യ കേരളത്തിന്‌ അപമാനവുമാണെന്ന് കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ്‌ ഷറഫുദ്ധീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽറസാഖ് പേരാമ്പ്രയും പ്രസ്താവിച്ചു. പരീക്ഷ എഴുതാതെ പാസ്സാകുന്നവരും, വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നവരും വിലസുന്ന കേരളത്തിൽ പഠിച്ചു ജയിച്ച വിദ്യാർത്ഥികൾക്ക് വേണ്ടി ശബ്ദമുയർത്തുന്നവരെ കൈവിലങ്ങണിയിച്ച പോലീസ് ഇത് കേരളമാണെന്ന് മറക്കരുതെന്നും നേതാക്കൾ മുന്നറിയിപ്പ് ചെയ്തു.

Related News