പരീക്ഷണ പ്രതിസന്ധി കാലഘട്ടങ്ങളിൽ സ്രഷ്ടാവിലേക് മടങ്ങാൻ തയ്യാറാവണമെന്ന് ഈദ് ഗാഹുകളിലൂടെ ഇമാമുമാർ ഓർമിപ്പിച്ചു

  • 28/06/2023


പരീക്ഷണ, പ്രതിസന്ധി കാലഘട്ടങ്ങളിൽ സ്രഷ്ടാവിലേക് സമ്പൂർണ്ണമായി മടങ്ങാൻ സമൂഹം തയ്യാറാവണമെന്ന് ഈദ് ഗാഹുകളിലൂടെ ഇമാമുമാർ ഓർമിപ്പിച്ചു.

ഇബ്രാഹിം നബിയിലൂടെയും , ഇസ്മായിൽ നബിയിലൂടെയും നമുക്ക് ലഭിച്ച ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും മാതൃക നമ്മുടെ ജീവിതത്തിലുമുണ്ടായിരിക്കണമെന്നും ഖത്തീബുമാർ ഉത്ബോധിപ്പിച്ചു. 

കുവൈത്ത് കേരള ഇസ്ലാഹീ സെൻററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ നൂറുകണക്കിന് വിശ്വാസികൾ സന്നിഹിതരായി.

സാൽമിയ അമ്മാൻ സ്ട്രീറ്റിലുള്ള മസ്ജിദ് അൽ -നിംഷിന്റെ സമീപത്തുള്ള ഗ്രൗണ്ടിൽ തയ്യാറാക്കുന്ന ഈദ് ഗാഹിൽ പി.എൻ. അബ്ദുറഹിമാനും, അബ്ബാസിയ്യ ഇൻറർഗ്രേറ്റഡ് സ്കൂളിന് പിൻവശത്തുള്ള ഗ്രൗണ്ടിൽ തയ്യാറാക്കുന്ന ഈദ് ഗാഹിൽ അബ്ദുസ്സലാം സ്വലാഹിയും, ഫർവാനിയ ബ്ലോക്ക് നാലിലെ പാർക്കിന് സമീപത്തുള്ള ഗ്രൗണ്ടിൽ തയ്യാറാക്കുന്ന ഈദ് ഗാഹിൽ ഷബീർ സലഫിയും, ഖൈത്താൻ സ്ട്രീറ്റ് പെഡൽ ടാഫിൽ തയ്യാറാക്കുന്ന ഈദ് ഗാഹിൽ അബ്ദുൽ മജീദ് മദനിയും, ഫഹാഹീൽ ദാറുൽ ഖുർആനിന് സമീപത്തുള്ള ദബ്ബൂസ് പാർക്കിലെ ഈദ് ഗാഹിൽ ഇഹ്സാൻ അൽ ഹിക്മിയും, മംഗഫ് മലയാള ഖുത്തുബ നടക്കുന്ന പള്ളിക്ക് സമീപത്തുള്ള ഗ്രൗണ്ടിലെ ഈദ് ഗാഹിൽ അബ്ദുറഹിമാൻ തങ്ങളും പ്രാർത്ഥനക്കും, ഖുത്തുബക്കും നേതൃത്വം നൽകി.

കൂടാതെ ഫർവാനിയ , ഹവല്ലി, ജഹറ, ഖൈത്താൻ, മഹബൂല , ശർഖ് എന്നീ സ്ഥലങ്ങളിൽ സെൻററിൻറെ കീഴിൽ മലയാള ഖുത്തുബ നടക്കുന്ന പള്ളികളിൽ യഥാക്രമം എൻ.കെ.അബ്ദുസ്സലാം,നജീബ് പാടൂർ, അസ്‌ലം ആലപ്പി, സ്വാലിഹ് സുബൈർ,സിദ്ധീഖ് ഫാറൂഖി, നിഹ്‌മത്തുള്ള എന്നിവർ പ്രാർത്ഥനക്കും, ഖുത്തുബക്കും നേതൃത്വം നൽകി.

Related News