മഅ്ദനിയുടെ ചികിത്സ: സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് സത്താർ കുന്നില്‍

  • 01/07/2023



അബ്ദുൽ നാസർ മഅ്ദനിക്ക് ആരോഗ്യ സ്ഥിതി പരിഗണിച്ച് അദ്ദേഹത്തിന് വിദഗ്ദ്ധ ചികിത്സ ഉറപ്പ് വരുത്താൻ സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും അവശ്യ നടപടികള്‍ കൈക്കൊള്ളണമെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി സത്താർ കുന്നില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഇടപെടണമെന്ന് അഭ്യർത്ഥിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നല്‍കി.

നീണ്ട ആറ് വർഷത്തെ നിയമ പോരാട്ടങ്ങൾ ക്കൊടുവിലാണ് അസുഖബാധിതനായ പിതാവിനെ കാണാൻ കേരളത്തിലേക്ക് വരാൻ 
മഅദനിക്ക് സുപ്രീം കോടതി പന്ത്രണ്ട് ദിവസത്തെ അനുമതി നൽകിയത്.അതിൽ മൂന്ന് ദിവസത്തോളമായി യാത്ര തുടരാൻ ആവാതെ അദ്ദേഹം ആശുപത്രിയിൽ തുടരുകയാണ്.
 
വിചാരണ തടവുകാരനായി ബാംഗ്ലൂരിൽ കഴിയുമ്പോഴും നാട്ടിൽ നടക്കുന്ന മനുഷ്യാ വകാശ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടുകയും നിരാലബരായ മുഴുവൻ മനുഷ്യർക്ക് വേണ്ടിയും ശബ്ദിക്കുക്കയും ചെയ്തിരുന്ന മഅദനി യുടെ വിഷയത്തിൽ നാട്ടിലെ രാഷ്ട്രീയക്കാരും മത നേതൃത്വവും തുടരുന്ന മൗനം അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്നും സത്താർ കുന്നില്‍ അഭിപ്രായപ്പെട്ടു.

Related News