മലപ്പുറം ജില്ലാ അസോസിയേഷൻ യാത്രയയപ്പ് നൽകി

  • 03/07/2023


കുവൈറ്റ് സിറ്റി: മലപ്പുറം ജില്ലാ അസോസിയേഷൻ ട്രഷററും ഷിഫാ അൽ ജസീറ മെഡിക്കൽ സെൻ്റർ ഫർവാനിയ ഫിസിയോതെറാപ്പിസ്റ്റും ആയ ഹാപ്പി അമലിന് യാത്രയപ്പ് നൽകി.

26.06.2023 ന് സെക്രട്ടറി അനീഷ് കാരാട്ടിന്റെ ഭവനത്തിൽ വച്ച് നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര സ്വാഗതവും, പ്രസിഡണ്ട് അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പാട്രൻ വാസുദേവൻ മമ്പാട്, 
MAK ലേഡീസ് വിംഗ് മുൻ ചെയർപേഴ്സൺ അഡ്വക്കേറ്റ് ജസീന ബഷീർ, സെക്രട്ടറി അനീഷ് കാരാട്ട്, ജോയിന്റെ സെക്രട്ടറി സലീം നിലമ്പൂർ, വൈസ് പ്രസിഡണ്ട് സുഭാഷ് മാറഞ്ചേരി, ജോയിൻ ട്രഷറർ ഇല്യാസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അജ്മൽ വേങ്ങര, അഷ്റഫ് ചെറൂട്ട്, പ്രജിത്ത് മേനോൻ, ബിജുഭാസ്കർ, ബൈജു ബാലചന്ദ്രൻ, MAK ലേഡിസ് വിംഗ് ജോയിന്റെ ട്രഷറർ ഭവ്യ അനീഷ്, എക്സിക്യൂട്ടീവ് അംഗം സിമിയബിജു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രസിഡണ്ട് അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ ഹാപ്പി അമലിന് ഉപഹാരം നൽകി.

MAK ന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഹാപ്പി നൽകിയ പിന്തുണ പ്രശംസനീയവും, മാതൃകാപരവും ആയിരുന്നു
എന്ന് ആശംസകൾ അറിയിച്ചവർ അഭിപ്രായപ്പെട്ടു.

Related News