കെ കെ എം എ പൊതു കിണർ നാടിന് സമർപ്പിച്ചു

  • 06/07/2023

കുവൈറ്റ്‌ : കണ്ണൂർ ജില്ലയിലെ എട്ടിക്കുളത്തെ നെരപ്പഞ്ചാലിൽ കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ സോഷ്യൽ പ്രൊജക്റ്റ്‌ ന് കീഴിൽ നിർമിച്‌ നൽകിയ പൊതു കിണർ ഇന്ന് കാലത്ത്  നാടിന് സമർപ്പിച്ചു.

പ്രതികൂലമായ കാലാവസ്ഥയിലും, കുവൈറ്റിൽ നിന്നും, കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്ന നേതാക്കളുടേയും, പ്രവർത്തകരുടെയും നിറ സാന്നിദ്ധ്യത്തിൽ കേന്ദ്ര കമ്മറ്റി ജനറൽ സിക്രട്ടരി കെ.സി. റഫീഖ് സാഹി
ബ് ഉൽഘാടനം നിർവഹിച്ച സംസ്ഥാന പ്രസിഡന്റ്‌ കെ കെ കുഞ്ഞബ്ദുള്ള ആദ്യക്ഷം വഹിച്ച ചടങ്ങിൽ സദർ മുഅല്ലിം ബഷീർ ദാരിമി
മുഖ്യപ്രഭാഷണം നിർവഹിച്ചു.

രാമന്തളി പഞ്ചായത്ത് മെമ്പർ പി.അബ്ദുൽ അസീസ്, കെ.പി.മുഹമ്മദ് കുഞ്ഞി, അബ്ദുൽ
ഖാദർ, കെ കെ എം എ പേട്രൺ അക്ബർ സിദ്ദീഖ്, എൻ.എ മുനീർ , ( ജനറൽ സെക്രട്ടറി കെയർ ഫൗണ്ടേഷൻ ) കേന്ദ്ര വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ,  കേന്ദ്ര വൈസ് പ്രസിഡന്റ്മാരായ കെ.സി.അബ്ദുൽ കരീം, അഷറഫ് മാങ്കാവ് എന്നിവരും ബഷീർ ഉദിനൂർ, പി എം ശരീഫ്, എ.വി.മുസ്തഫ, എം.കെ.മുസ്തഫ, സലീം അറക്കൽ, അഷ്‌റഫ്‌ തൃക്കരിപ്പൂര്, എം കെ സാബിർ, എ ജി അബ്ദുള്ള, അബ്ദു കുറ്റിചിറ , പയ്യന്നൂർ ഏരിയ കമ്മിറ്റി ട്രഷറർ പി അബ്ദുൽ ജബ്ബാർ  എം.സി. ഷറഫുദ്ദീൻ, ഹനീഫ് മൂഴിക്കൽ, എം. കെ അബ്ദുൽ അസീസ്, മുഹമ്മദ് കുഞ്ഞി, യു. എ.ബക്കർ , തുടങ്ങിയവർ ആശംസകൾ നേർന്നു.

കിണറിന്റെ നിർമാണത്തിന്റ പ്രവർത്തനം നിയന്ത്രിച്ച എം ടി മുഹമ്മൂദ്, അബുബക്കർ രാമന്തളി എന്നിവരും ചടങ്ങിൽ പങ്കെടുത്തു 
കെ കെ എം എ സംസ്ഥാന ജനറൽ സക്രട്ടരി അബ്ദുൽ റസാഖ് മേലടി സ്വാഗതവും, ഇസ്ഹാഖ്
കണ്ണൂർ നന്ദിയും പറഞ്ഞു.


Related News