മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി ഉടൻ പരിഹരിക്കുക - പ്രവാസി വെൽഫെയർ കുവൈത്ത് മലപ്പുറം ജില്ലാ കമ്മിറ്റി

  • 06/07/2023

 


കുവൈത്ത് സിറ്റി : പ്ലസ് വൺ മൂന്നാം അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നിരവധി വിദ്യാർഥികaൾക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിൽ മലബാറിലെ വിശിഷ്യാ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കണമെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
വിദ്യാഭ്യാസ മേഖലയിൽ മലപ്പുറം ജില്ലയിലെ പ്രതിസന്ധി ഓരോ വർഷവും രൂക്ഷമായികൊണ്ടിരിക്കുകയാണ്. പത്താം ക്ലാസിനും പ്ലസ് ടു വിനും ശേഷം തുടർപഠനത്തിനായി വിദ്യാഭ്യാസ സൗകര്യങ്ങളില്ലാതെ കുട്ടികൾ നെട്ടോട്ടമോടുന്ന കാഴ്ചകളാണ് മലപ്പുറം ജില്ലയിൽ എല്ലാ വർഷവും കാണുന്നത്. കഠിനമായി അധ്വാനിച്ചു പഠിച്ചു മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ട് പോലും സീറ്റുകൾ കിട്ടാതെ നിരാശയിലാണ്ട പല കുട്ടികളുടെയും കണ്ണുനീർ കാണുകയുണ്ടായി. പല ജില്ലകളിലും പഠിക്കാൻ കുട്ടികളില്ലാതെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഇത്രയും വലിയ അനീതി അധികാരികൾ മലപ്പുറത്തോട് അനുവർത്തിക്കുന്നത്. പ്ലസ് വണിന് ഇഷ്ട വിഷയം തിരഞ്ഞെടുത്ത് തെക്കൻ ജില്ലകളിലെ കുട്ടികൾ പഠിക്കുമ്പോൾ മലബാറിൽ മാത്രം വിദ്യാർത്ഥികൾ സീറ്റിനായി അലയുന്ന സ്ഥിരം കാഴ്ചയാണ് എല്ലാ വർഷവും കാണാറുളളത്. മലബാർ മേഖലയിലെ സീറ്റുകളുടെ അപര്യാപ്തതാ വിഷയം ഉയർത്തികൊണ്ടുവരുന്നുണ്ടങ്കിലും കേവല വാചക കസർത്തുകൾക്കപ്പുറം പ്രശ്ന പരിഹാരത്തിന് സംസ്ഥാന സർക്കാർ കിരയാത്മകമായി ഇടപെടുന്നില്ല എന്നതാണ് വാസ്തവം . മലപ്പുറത്തെ ഈ വിദ്യാഭ്യാസ പ്രതിസന്ധിയെക്കുറിച്ച കൃത്യമായ ബോധ്യം ഗവർമെന്റിന് ഉണ്ടങ്കിലും വിഷയം പരിഹരിക്കാനുള്ള യാതൊരു ചുവടുവെപ്പുകളും സ്വീകരിക്കാറില്ല. അതെ സമയം നീതിയുക്തമല്ലാത്ത സംവരണ നയം മൂലം വിവിധ ജില്ലകളിലായി മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാരുടെ പതിനായിരത്തിൽ അധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. അതിൽ തന്നെ ഏറ്റവും കൂടുതൽ സീറ്റ് പ്രതിസന്ധി നേരിടുന്ന മലപ്പുറത്ത് മാത്രം 2872 സീറ്റുകളാണ് മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്കായുള്ള സംവരണ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത്. നിലവിലെ ഈ പ്രതിസന്ധിക്ക് സർക്കാർ തലത്തിൽ ഉടൻ പരിഹാരം കണ്ടത്തി മുഴുവൻ കുട്ടികൾക്കും പഠിക്കാനുള്ള അവസരം തുറന്നു നൽകണമെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Related News