പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് "പൽപ്പഗം-15"ൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു

  • 19/07/2023


പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) പതിനഞ്ചാം വാർഷികാഘോഷം "പൽപ്പഗം-15" എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ പ്രകാശനം 18.7.2023നു ഫർവാനിയ നൗഷാദ് ഷെഫ് റെസ്‌റ്റോറന്റ് ഹാളിൽ വെച്ച് പ്രസിഡന്റ് പി.എൻ.കുമാർ പ്രോഗ്രാം ജനറൽ കൺവീനർ പ്രേംരാജിന് നൽകി പ്രകാശനം ചെയ്തു.

പി.എൻ.കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രാജേഷ് പരിയാരത്ത്‌ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കൺവീനർ പ്രേംരാജ് പരിപാടിയുടെ വിശദീകരണം നൽകി. ജോ.കൺവീനർ സുരേഷ് പുളിക്കൽ, വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, ആർട്സ് സെക്രട്ടറി സുരേഷ് മാധവൻ, സാമൂഹിക വിഭാഗം സെക്രട്ടറി സക്കീർ പുതുനഗരം, കേന്ദ്ര ഉപദേശക സമിതി അംഗങ്ങളായ ജിജു മാത്യു, അരവിന്ദാക്ഷൻ, രാജേന്ദ്രൻ എന്നിവരെ കൂടാതെ കേന്ദ്ര സമിതി അംഗങ്ങളും വേദിയിൽ സന്നിഹിതരായിരുന്നു..

2023 ഒക്‌ടോബർ 20-ന് കുവൈറ്റിലെ മൈദാൻ ഹവല്ലിയിലുള്ള അമേരിക്കൻ ഇന്റർനാഷണൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് "പൽപഗം-15" എന്ന പേരിൽ നടത്താൻ പദ്ധതിയിട്ട അതുല്യ സംഗീത മഹോത്സവം കുവൈറ്റിൽ ഇദംപ്രഥമമായി ലോകപ്രശസ്ത "AGAM" ബാൻഡ് ട്രൂപ്പിലെ മികച്ച കലാകാരന്മാരും കൂടെ ലോകമെമ്പാടും സ്റ്റേജ് ഷോകളിലൂടെ പ്രശസ്തിയാർജ്ജിച്ച ഭാവിയുടെ വാഗ്ദാനമായ ആര്യ ദയാലും ചേർന്നാണ് അവതരിപ്പിക്കുന്നത്. മ്യൂസിക് ബീറ്റ്‌സ് ആയിരിക്കും ശബ്ദവും വെളിച്ചവും കൈകാര്യം ചെയ്യുക. 
 
പാലക്കാട് ജില്ലയിലെ സാമ്പത്തികമായി നിൽക്കുന്ന പിന്നോക്ക വിഭാഗത്തിന് ആശ്വാസമെന്നോണം അവിടെ ഒരു ഡയാലിസിസ് യൂണിറ്റ് സംഘടിപ്പിക്കുക എന്ന ഒരു മാനുഷിക സംരംഭം കൂടി മുൻനിർത്തിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത് എന്നും ഇതിലേക്കുള്ള പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുന്നതായിരിക്കും എന്നും അതിനായി 97942609 (സാൽമിയ) 99771830 (അബ്ബാസിയ) 69398905 (ഫർവാനിയ) 94938886 (ഫഹാഹീൽ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുവാനും സംഘാടകർ അറിയിച്ചിട്ടുണ്ട്.

ഈ പരിപാടിയുടെ പൂർണ്ണ വിജയത്തിനായി ഏവരുടെയും സർവ്വാത്മനായുള്ള പിന്തുണയും സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്.

Related News