ഒഐസിസിയുടെ ഉമ്മൻ ചാണ്ടി അനുശോചന സമ്മേളനം വികാര നിർഭരമായി

  • 23/07/2023


കുവൈറ്റ് സിറ്റി : കേരള ജനതയുടെ ഹൃദയത്തിൽ കനത്ത കദന ഭാരം ഏൽപ്പിച്ച ശ്രീ ഉമ്മൻ ചാണ്ടിയുടെ ഇഹലോക ദേഹ വിയോഗത്തിൽ അനുശോചിക്കുവാനായി ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ഒരുക്കിയ സമ്മേളനം വികാര നിർഭരമായ ഓർമ്മകളുടെ പങ്ക് വെക്കലുകൾക്ക് വേദിയായി. കുവൈറ്റിൽ അലയടിച്ചുകൊണ്ടിരിക്കുന്ന ഉഷ്ണക്കാറ്റിനെ വകവെക്കാതെ സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് നൂറുകണക്കിന് പേർ തിക്കിത്തിരക്കിയതിയപ്പോൾ യുണൈറ്റഡ് ഇൻഡ്യൻ സ്‌കൂളിലെ ശീതികരിച്ച ഓഡിറ്റോറിയതറിനകത്തും ജനത്തിരക്കിന്റെ ഉഷ്ണതരംഗം പരന്നു.
റവ. ഫാദർ ബിജു ജോർജ് പാറക്കൽ, ശ്രീ ഹരിപിള്ള, ജനാബ് എൻ കെ ഖാലിദ് ഹാജി എന്നിവർ യഥാക്രമം ബൈബിൾ, ഗീത, ഖുർആൻ പ്രാർത്ഥനാ ആലാപനത്തോടെ ആരംഭിച്ച അനുശോചന സമ്മേനത്തിൽ ഒഐസിസി നാഷണൽ കമ്മിറ്റി ജന. സെക്രെട്ടറി ശ്രീ വര്ഗീസ് ജോസഫ് മാരാമൺ സ്വാഗതം ആശംസിച്ചു. നാഷണൽ പ്രസിഡണ്ട് ശ്രീ വർഗീസ് പുതുക്കുളങ്ങര ജന നായകനെ അനുസ്മരിച്ചു കൊണ്ട് അധ്യക്ഷ പ്രസംഗം ആരംഭിച്ചത് തന്നെ ഉമ്മൻ ചാണ്ടിയുമൊത്തുള്ള വികാര നിർഭരമായ തന്റെ നിരവധിയായ അനുഭവങ്ങൾ ഓർത്തെടുത്തു കൊണ്ടാണ് . എളിമയാർന്ന സ്നേഹാർദ്രമായ അദ്ദേഹത്തിന്റെ അനുഭവ സാക്ഷ്യങ്ങൾ ഹാളിൽ തിങ്ങി കൂടിയവരിലേക്കും തീരാ നൊമ്പര ങ്ങളുടെ നോവുപകർന്നു . 
റോയ്‌ കൈതവന അനുവാദകനായ അനുശോചന പ്രമേയം ജനങ്ങൾക്കിടയിൽ കർമ്മ നിരതനായിരുന്ന ശ്രീ ഉമ്മൻ ചാണ്ടി യുടെ ജീവിത യാത്രയുടെ വിവിധ ഘട്ടങ്ങൾ അനാവരണം ചെയ്തുകൊണ്ട് ജന. സെക്രട്ടറി ജോയി ജോൺ തുരുത്തിക്കര അവതരിപ്പിച്ചു. 
കെഎംസിസി യെ പ്രതിനിധീകരിച്ച് സംസാരിച്ച ശ്രീ ശറഫുദ്ധീൻ കണ്ണേത്ത് മനുഷ്യ സ്നേഹിയായ മഹാമനുഷ്യന്റെ സഹോദര സമുദായങ്ങളോടുള്ള ബഹുമാന്യവും അന്തസ്സാർന്നതുമായ മത നിരപേക്ഷ രീതികളിലേക്ക് വെളിച്ചം പകർന്നു. റവ. ഫാദർ മാത്യൂസ് എം മാത്യൂസ് , മെഡക്‌സ് പ്രസിഡണ്ട് വീ പി മുഹമ്മദലി എന്നിവർക്ക് പുറമെ പ്രധാന സംഘടനകളെ പ്രതിനിധീകരിച്ച് ശ്രീമാന്മാരായ രതീഷ് (കല), ഇബ്രാഹിം കുന്നിൽ (കെ കെ എം എ), അനീഷ് നായർ (എൻ എസ്‌ എസ്‌ ), അജികെ ആർ ( സാരഥി ), അനിയൻ കുഞ് പാപ്പച്ചൻ (പ്രവാസി വെൽഫെയർ ), ശരീഫ് പി ടി (കെഐജി), അനീഷ് എടമുട്ടം ( ഐ സി എഫ് ), സജീവ് കെ പീറ്റർ (കുവൈറ്റ് ടൈംസ് ), കൃഷ്ണൻ കടലുണ്ടി (വീക്ഷണം) തുടങ്ങിയർ ഉമ്മൻ ചാണ്ടി എന്ന ഉദാത്തമായ മനുഷ്യ സ്നേഹത്തിന്റെ ഉത്തമ മാതൃകാ പുരുഷന്റെ സദ്ഗുണങ്ങളുടെ വിവിധ താളുകൾ ഹൃദയ വേദനയോടെ പകർന്നു നൽകി. 
ഒഐസിസി നേതാക്കളായ എം എ നിസാം , റോയ് കൈതവന, ജോബിൻ ജോസ് (യൂത്ത് വിങ് ), ഷെറിൻ മാത്യു (വിമൻസ് വിങ് ), ജോസ് നൈനാൻ , മാത്യു ചെന്നിത്തല ( സ്പോർട്സ് ), സജി മണ്ഡലത്തിൽ (വെൽഫെയർ വിങ് ), തുടങ്ങിയവരെ കൂടാതെ ഒഐസിസി യുടെ വിവിധ ജില്ലാകമ്മിറ്റികളെ പ്രതിനിധീകരിച്ച് സുരേന്ദ്രൻ മുങ്ങത്ത് (കാസർകോഡ് ), ഷംസു താമരക്കുളം (കൊല്ലം), ബിനോയ് ചന്ദ്രൻ (ആലപ്പുഴ), റിജോ കോശി (പത്തനം തിട്ട ), ജസ്റ്റിൻ ജോസ് (കോട്ടയം), 
ബിജോ പി ആന്റണി (ഇടുക്കി ), അനു അയ്യപ്പൻ (തിരുവനന്തപുരം), ജിജോ കാക്കനാട് (എറണാകുളം), റസാഖ് ചെറുതുരുത്തി (തൃശൂർ ), ഇസ്മായിൽ കെ, ജിജു മാത്യു (പാലക്കാട് ), കെ പി എം അലി (മലപ്പുറം), പ്രജു ടി എം (കോഴിക്കോട് ), അക്ബർ വയനാട് (വയനാട് ), ഷോബിൻ സണ്ണി (കണ്ണുർ), എന്നിവരും ഏ ഐ കുര്യൻ, റിനു കണ്ണാടിക്കൽ, (റാന്നി പ്രവാസി ആസ്സോസിയേഷൻ ), 
ഷിജു ഓതറ ( തിരുവല്ല അസോസിയേഷൻ) ജോൺ മാത്യു ( കോന്നി നിവാസി സംഘം), തുടങ്ങിയവരും അനുശോചിച്ച് കൊണ്ട് സംസാരിച്ചു. മുഴുവൻ പേരും മെഴുക് തിരിതെളിയിച്ച ശേഷം ഉമ്മൻ ചാണ്ടി എന്ന പരിശുദ്ധാത്മാവിന്റെ ഛായാ ചിത്രത്തിന് മുന്പിൽപുഷ്പ്പാർച്ചന അർപ്പിച്ചു . ഒഐസിസി നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നടുവിലേമുറി കൃതജ്ഞത രേഖപ്പെടുത്തി . വനിതകളടക്കം കുവൈറ്റ് മലയാളി സമൂഹത്തിലെ ഒട്ടേറെ പേർ സന്നിഹിതരായ ചടങ്ങിന് ജലിൻ തൃപ്രയാർ, റെജി കോരുത് , സൂരജ് കണ്ണൻ , ലിബിൻ മുഴക്കുന്നത്ത് ,ചന്ദ്രമോഹൻ, ഷബീർകൊയിലാണ്ടി , അരുൺ ചന്ദ്രൻ, ഹസീബ്, ഷിജു ചേലേമ്പ്ര , കലേഷ് പിള്ള തുടങ്ങിയർ നേതൃത്വം നൽകി . 'ഉമ്മൻ ചാണ്ടി മരിക്കുന്നില്ല' എന്ന വികാരോജ്വല മുദ്രാവാക്യങ്ങളോടെ യാണ് പ്രവർത്തകർ കഴിഞ്ഞ നാല്‌ ദിവസങ്ങളായി മനസ്സിൽ ഘനീഭവിച്ചിരുന്ന കദനഭാരം ഇറക്കി വെച്ചത് .

Related News