സലിം രാജിന് കൊല്ലം ജില്ലാ പ്രവാസി സമാജം യാത്രയയപ്പ് നൽകി

  • 23/07/2023

കുവൈറ്റ് സിറ്റി: -പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് പോകുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവും, കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് സ്ഥാപകാംഗവും. മുൻ പ്രസിഡന്റും നിലവിലെ രക്ഷാധികാരിയുമായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി സലിം രാജിന് യാത്രയയപ്പ് നൽകി. പ്രസിഡന്റ് അലക്സ് മാത്യൂവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ദേവിക വിജി കുമാറിന്റെ പ്രാർത്ഥനാ ഗാനത്തോട് ആരംഭിച്ചു. അബ്ബാസിയ യൂണിറ്റ് ജോ.കൺവീനർ സജിമോൻ തോമസ് സ്വാഗതം ആശംസിച്ചു. കുവൈറ്റിലെ കലാ-സാംസ്ക്കാരിക പ്രവർത്തകൻ ബാബുജി ബത്തേരി ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തകൻ മനോജ് മാവേലിക്കര മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ബിനിൽ റ്റി. ടി, രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര, വനിത വേദി ചെയർപെഴ്സൺ രൻജനാബിനിൽ, ഉപദേശക സമതിയംഗം ലാജി ജേക്കബ്ബ്, കുട ജനറൽ കൺവീനർ ചെസിൽ ചെറിയാൻ രാമപുരം, കൺവീനർ ഡോജി മാത്യൂ, ജയൻ സദാശിവൻ ബിജൂ ഗംഗാധരൻ ( സാരഥി ) അനിയൻ കുഞ്ഞു പാപ്പച്ചൻ (വെൽഫെയർ കേരളാ ) സുമേഷ് സുധാകരൻ (ടെക്സാസ് ),മുബാറക്ക് കാമ്പ്രത്ത്, (ജി.കെ.പി ഏ ) അബ്ദുൽ വാഹിദ്, സജിമോൻ , താരിഖ് അഹമ്മദ്, വത്സരാജ്, വർഗ്ഗീസ്, ലാജി എബ്രഹാം, നൈസാം റാവുത്തർ അബ്ദുൽ നിയാസ്, സുഗതൻ എന്നിവർ ആശംസകളർപ്പിച്ചു. സമാജത്തിന്റെ ഉപഹാരം ബാബുജി ബത്തേരിയും ജടായൂ ബീറ്റ്സിന്റെ ഉപഹാരം സിബി ജോസഫും , ജയ ബാബു ,മിനി ജോയ് എന്നിവരും സലിം രാജിന് ഉപഹാരങ്ങൾ നൽകി. സലിം രാജ് മറുപടി പ്രസംഗം നടത്തി. ട്രഷറർ തമ്പിലൂക്കോസ് നന്ദി പറഞ്ഞു, രാജി സുജിത് കോമ്പയറായിരുന്നു സെക്രട്ടറിമാരായ ഷഹീദ് ലബ്ബ, ബൈജൂ മിഥുനം, ലീവിൻ തോമസ്, പ്രമീൾ പ്രഭാകരൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ എന്നിവർ നേത്യത്വം നൽകി. ദേവിക വിജി കുമാർ , ജടായു ബീറ്റ്സ് ഗാനമേളയും സദസിന് മിഴിവേകി

Related News