നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 23/07/2023


കുവൈത്ത് സിറ്റി: നിയമലംഘനങ്ങളോ മറ്റ് കുറ്റകൃത്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാൻ മടിക്കരുതെന്ന് പൗരന്മാരോടും താമസക്കാരോടും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. 112 എന്ന എമർജൻസി നമ്പറിൽ പൗരന്മാർക്കും താമസക്കാർക്കും ബന്ധപ്പെടാവുന്നതാണ്.  24 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ഈ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഏറ്റവും ഉയർന്ന സുരക്ഷാ സംവിധാനങ്ങൾ നൽകുന്നതിനായി രാജ്യത്തിന്റെ എല്ലാ മേഖലകളിലും സുരക്ഷാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News