ചൂട് കനക്കുന്നു; കുവൈത്തിൽ വൈദ്യുതി ഉപയോ​ഗം 16,140 മെഗാവാട്ടായി ഉയർന്നു

  • 23/07/2023

കുവൈത്ത് സിറ്റി: രാജ്യത്തെ വൈദ്യുതി ഉപയോ​ഗം പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് കുതിക്കുന്നു. ശനിയാഴ്ച 16,140 മെഗാവാട്ടായി രാജ്യത്തെ വൈദ്യുതി ഉപയോ​ഗം ഉയർന്നു. കഴിഞ്ഞ തിങ്കളാഴ്ച 16,370ലേക്ക് ഇലക്ട്രിക് ലോഡ് സൂചിക എത്തിയിരുന്നു. ഇതിന് തൊട്ട് താഴെയായിട്ടാണ് ശനിയാഴ്ചത്തെ വൈദ്യുതി ഉപയോ​ഗം എത്തിയത്. വൈദ്യുതി മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ 1525 മെഗാവാട്ടായിരുന്നു കരുതൽ ശേഖരം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News