ബാച്ചിലർമാരുടെ താമസം; 45 ദിവസത്തിനിടെ സാൽമിയയിൽ 150 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

  • 23/07/2023



കുവൈത്ത് സിറ്റി: കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും കർശനമായ പരിശോധന ക്യാമ്പയിനുകൾ തുടർന്ന് വൈദ്യുതി മന്ത്രാലയത്തിലെ  ജുഡീഷ്യൽ പൊലീസ് സംഘം. വേനൽക്കാലവും ഉയർന്ന താപനിലയും വൈദ്യുതി ഉപഭോഗത്തിന്റെ തോത് വർധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ നിരീക്ഷണം കടുപ്പിച്ചിട്ടുണ്ടെന്ന് ടീമിന്റെ ഡെപ്യൂട്ടി ഹെഡ് അഹമ്മദ് അൽ ഷമ്മരി പറഞ്ഞു. 45 ദിവസത്തിനിടെ നിയമലംഘനങ്ങൾ കണ്ടെത്തിയ 150 പ്രോപ്പർട്ടികളിലെ വൈദ്യുതി വിച്ഛേദിച്ചു. 

ബാച്ചിലർമാരുടെ താമസം കണ്ടെത്തിയ പ്രോപ്പർട്ടികളിലെ വൈദ്യുതിയാണ് വിച്ഛേദിച്ചിട്ടുള്ളത്. ഈ നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നത് ജനങ്ങളുടെ സുരക്ഷയ്ക്കും ജീവനും വൈദ്യുതി ശൃംഖലയുടെ കൃത്യമായ പ്രവർത്തനങ്ങൾക്കും വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് വേനൽക്കാലത്ത്, നിയമലംഘനം നടത്തുന്ന പ്രോപ്പർട്ടികളിലെ വൈദ്യുതി വിച്ഛേദിക്കുന്നതിലും അലംഭാവം കാണിക്കില്ല. ശനിയാഴ്ച സിം​ഗിൾസ് കമ്മിറ്റി സാൽമിയ പ്രദേശത്താണ് പരിശോധന നടത്തിയത്. നിയമലംഘനങ്ങൾ കണ്ടെത്തിയ പ്രോപ്പർട്ടികളിലെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News