‘ക്ലീൻ കുവൈത്ത്’ കുവൈത്ത് ക്യാമ്പയിനുമായി മുനിസിപ്പാലിറ്റി

  • 23/07/2023

കുവൈത്ത് സിറ്റി: ‘ക്ലീൻ കുവൈത്ത്’ എന്ന പേരിൽ കുവൈത്ത് മുനിസിപ്പാലിറ്റി പുതിയ വർഷം ശുചീകരണ കാമ്പയിൻ ആരംഭിക്കുമെന്ന് മുനിസിപ്പൽ കാര്യ സഹമന്ത്രിയും കമ്മ്യൂണിക്കേഷൻസ് കാര്യ സഹമന്ത്രിയുമായ ഫഹദ് അൽ ഷൂല അറിയിച്ചു. രാജ്യത്തെ പല സ്ഥലങ്ങളിലെയും ശുചിത്വ നിലവാരവും ഉയർത്തുന്നതിന് മന്ത്രാലയം മറ്റ് മന്ത്രാലയങ്ങളുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിനായി കൃത്യമായി ആസൂത്രണത്തോടെ പദ്ധതി തയാറാക്കിയിട്ടുണ്ട്.

ആഴ്ചതോറുമുള്ള ബീച്ചുകൾ വൃത്തിയാക്കൽ കൂടാതെ പാർക്കുകൾ വൃത്തിയാക്കുന്നതിന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷറീസ് റിസോഴ്‌സസുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കും. പരിസ്ഥിതി പബ്ലിക് അതോറിറ്റിയുമായി നേരിട്ടുള്ള സഹകരണത്തോടെ സ്പ്രിംഗ് ക്യാമ്പുകൾ വൃത്തിയാക്കുകയും ചെയ്യും. കരയും കടലും ഒരുപോലെ വൃത്തിയായിരിക്കണണെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ എന്നും എല്ലാവരും നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News