കുവൈത്തിലെ 90 ശതമാനം പൊതു ടോയ്‌ലറ്റുകളും ഉപയോ​ഗശൂന്യം

  • 24/07/2023


കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പ്രോജക്ട് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് പൊതു ടോയ്‌ലറ്റുകളുടെ വികസനത്തെയും പ്രവർത്തനത്തെയും കുറിച്ചുള്ള പഠനം പൂർത്തിയാക്കി. രാജ്യത്തെ 90 ശതമാനം ടോയ്‌ലറ്റുകളും ആളുകൾ ഉപയോ​ഗിക്കാത്ത നിലയിലും അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട നിലയിലുമാണ്. കൂടാതെ, ഭിന്നശേഷിയുള്ളവർക്കായുള്ള വ്യവസ്ഥകളും അവ പാലിക്കുന്നില്ല. കുവൈത്തിലെ ടോയ്‌ലറ്റുകളുടെ ലൊക്കേഷനുകളും അവലോകനം ചെയ്യണമെന്ന് പഠനം ആവശ്യപ്പെട്ടു. കുവൈത്ത് സിറ്റി മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി ന​​ഗരത്തിലെ ടോയ്ലെറ്റുകൾ സ്മാർട്ട് സിസ്റ്റത്തിലേക്ക് മാറ്റണമെന്നും സുസ്ഥിരതാ സംവിധാനങ്ങൾ പ്രയോഗിക്കുന്നത് ആലോചിക്കണണെന്നും പഠനം ശുപാർശ ചെയ്യുന്നുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News