ട്രാഫിക് നിയമ ലംഘനങ്ങൾക്കെതിരെ കുവൈത്തിൽ കർശന പരിശോധന; 30 പേരെ ജയിലിലടച്ചു

  • 24/07/2023


കുവൈത്ത് സിറ്റി: ട്രാഫിക് നിയമ ലംഘനങ്ങൾക്കും അശ്രദ്ധമായി വാഹനമോടിക്കുന്നതിനും എതിരെ കർശന നടപടികളുമായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. 2023 മാർച്ച് 1 മുതൽ 2023 മെയ് 31 വരെ ഈ വിഷയത്തിന് അതീവ പ്രാധാന്യം നൽകിയാണ് പരിശോധനകൾ നടത്തിയത്. ട്രാഫിക് നിയമലംഘകരെ പിടികൂടാനുള്ള ഊർജിത ശ്രമങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ എടുത്ത് പറഞ്ഞു. 

നിയമലംഘനം നടത്തിയവരെ ഉടൻ തന്നെ ട്രാഫിക് കോടതിയിലേക്ക് റഫർ ചെയ്തു. പിഴയും ഒരു മാസത്തെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഷനും ഉൾപ്പെടെയുള്ള വിവിധ ശിക്ഷകളും ട്രാഫിക് കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ച് മറ്റുള്ളവരുടെ ജീവന് കാര്യമായ ഭീഷണിയുയർത്തുന്ന തരത്തിൽ പിടിക്കപ്പെട്ട വ്യക്തികൾക്കെതിരെയാണ് ഈ നടപടികൾ. രാജ്യത്തുടനീളമുള്ള നിരന്തരമായ സുരക്ഷാ ക്യാമ്പയിനുകളും പരിശോധനയും തുടരുമെന്നും ട്രാഫിക്ക് വിഭാ​ഗം വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News