വോയ്സ് കുവൈത്ത് എ.കെ.വിലാസിനിക്ക് യാത്രയയപ്പ് നൽകി

  • 24/07/2023

 

കുവൈത്ത് സിറ്റി:വോയ്സ് കുവൈത്ത് വനിതാവേദിയുടെ ഉപദേശക സമിതി അംഗം എ.കെ.വിലാസിനിക്ക് വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി. 
27 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് എ.കെ.വിലാസിനി നാട്ടിലേക്ക് മടങ്ങുന്നത്. 
മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു.
ചെയർമാൻ പി.ജി.ബിനു മുഖ്യ പ്രഭാഷണം നടത്തി. 
ആർട്സ് സെക്രട്ടറി ജോയ് നന്ദനം, ഉപദേശക സമിതി അംഗങ്ങളായ കെ.വിജയൻ, സജയൻ വേലപ്പൻ, കെ.സി.രമേഷ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വി.കെ.സജീവ്, ഹരി ശ്രീനിലയം,ഫഹാഹീൽ കൺവീനർ രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, സെക്രട്ടറി നിതിൻ.ജി.മോഹൻ,  അബ്ബാസിയ കൺവീനർ രഞ്ജിത്ത് കൃഷ്ണൻ, വനിതാവേദി പ്രസിഡൻറ് സരിത രാജൻ, ജനറൽ സെക്രട്ടറി എസ്.സുമലത, സെക്രട്ടറിമാരായ ലത സത്യൻ, എം.ആർ.അജിത, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടിനു സുജീഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. 
ചെയർമാൻ പി.ജി.ബിനു എ.കെ.വിലാസിനിക്ക് സ്നേഹോപഹാരം നൽകി. 
എ.കെ.വിലാസിനി മറുപടി പ്രസംഗം നടത്തി. 
കേന്ദ്ര ഓർഗനൈസിംങ് സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ സ്വാഗതവും കേന്ദ്ര സെക്രട്ടറി ബിപിൻ.കെ.ബാബു നന്ദിയും പറഞ്ഞു

Related News