തീവ്രവാദം തടയാൻ ഡാറ്റാബേസ്; അന്താരാഷ്ട്ര തലത്തിൽ പ്രവർത്തനങ്ങളുമായി കുവൈത്ത്

  • 24/07/2023



കുവൈത്ത് സിറ്റി: തീവ്രവാദം, സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് എന്നിവയുടെ അപകടങ്ങളിൽ നിന്ന് കുവൈത്തിനെ സംരക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയം അന്താരാഷ്ട്ര തലത്തിൽ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു. ഗൾഫ്, അന്തർദേശീയ ഭീകരവാദം എന്നിവ സംബന്ധിച്ചുള്ള ഡാറ്റാ ബേസുകൾ കുവൈത്ത് തയാറാക്കും. കൂടാതെ സുരക്ഷാ കരാറുകളിൽ ഏർപ്പെട്ട് കൊണ്ട് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെും ശിക്ഷിക്കപ്പെട്ടവരെ പിന്തുടരാനും പ്രാദേശികവും അന്തർദേശീയവുമായ ഏകോപനം സാധ്യമാക്കും.

രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും ശക്തമായ സംരക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. തീവ്രവാദികൾക്കോ ​​അന്താരാഷ്ട്ര തലത്തിൽ അപകടം ഉണ്ടാക്കുന്ന മറ്റ് ഘടകങ്ങൾക്കോ ​​അതിക്രമിച്ച് കയറാൻ കഴിയില്ല. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ഇന്റർപോൾ ഡിപ്പാർട്ട്‌മെന്റ് കഴിഞ്ഞ മൂന്ന് വർഷമായി രാജ്യത്തെ എല്ലാ തുറമുഖങ്ങളെയും അന്താരാഷ്ട്ര തലത്തിൽ ആവശ്യമായ ഡാറ്റാബേസുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News