ഡെന്മാർക്കിൽ വിശുദ്ധ ഖുർആൻ കത്തിച്ചതിനെ കുവൈത്ത് അപലപിച്ചു

  • 24/07/2023


കുവൈത്ത് സിറ്റി: അടുത്തിടെ ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ ഒരു കൂട്ടം തീവ്രവാദികൾ വിശുദ്ധ ഖുർആന്റെ കോപ്പി കത്തിച്ച സംഭവത്തെ അപലപിച്ച് കുവൈത്ത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങളുടെ വികാരങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തുന്നതാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് കുവൈത്ത് വ്യക്തമാക്കി. ഇത്തരം പ്രകോപനപരമായ നടപടികൾ വെറുപ്പം വിദ്വേഷവും കൂട്ടുന്നതിനാണ് കാരണമാവുക. ഈ അപമാനകരമായ പ്രവൃത്തിക്ക് പിന്നിലെ അടിസ്ഥാന കാരണങ്ങളെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കുവൈത്ത് മന്ത്രാലയം ഡെന്മാർക്ക് സർക്കാരിനോട് അഭ്യർത്ഥിച്ചു.

മുസ്ലിം സമൂഹത്തിന്റെ പവിത്രമായ ചിഹ്നങ്ങളെ ലക്ഷ്യം വച്ച് കൊണ്ട് അനാദരവ് വ്യക്തമാക്കുന്ന പെരുമാറ്റങ്ങൾ ഫലപ്രദമായി തടയാൻ ആവശ്യമായ നിയമ നടപടികൾ നടപ്പിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കുവൈത്ത് ആവശ്യപ്പെട്ടിട്ടുള്ളത്. കുറ്റവാളികളെ വേഗത്തിൽ പിടികൂടുണം. ഇസ്ലാമിനെയും മറ്റ് ദൈവിക വിശ്വാസങ്ങളെയും അവഹേളിക്കാൻ അഭിപ്രായ സ്വാതന്ത്ര്യത്തെ ചൂഷണം ചെയ്യുന്ന അവരുടെ പ്രവർത്തനങ്ങൾ തടയണണെന്നും കുവൈത്ത് വ്യക്തമാക്കി.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News