മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ് മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി കൊണ്ട് അനുശോചന യോഗം സംഘടിപ്പിച്ചു

  • 24/07/2023


22/07/2023 നു വൈകിട്ട് ഫാഹിൽ മെഡെക്സ് മെഡിക്കൽ സെന്ററിൽ വെച്ചു ചേർന്ന യോഗത്തിൽ പ്രസിഡണ്ട് അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.

 ജനറൽ സെക്രട്ടറി നസീർ കാരം കുളങ്ങര സ്വാഗതം ആശംസിച്ചു.
ഫൗണ്ടർ അഭിലാഷ് കളരിക്കൽ. മുൻ വനിതാവിങ് ചെയർപേഴ്സൺ അഡ്വക്കേറ്റ് ജസീന ബഷീർ,
വൈസ് പ്രസിഡണ്ട് സുഭാഷ് മാറഞ്ചേരി, ജോയിൻ സെക്രട്ടറി സലിം നിലമ്പൂർ,

 എക്സിക്യൂട്ടീവ് അംഗങ്ങളായ അഷ്റഫ് അരീക്കോട്, മുജീബ് റഹ്മാൻ, പ്രജിത് മേനോൻ, റാഫി ആലിക്കൽ, ബിജു ഭാസ്കർ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

ഭാരതം കണ്ട മുഖ്യമന്ത്രിമാരിൽ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ശ്രീ: ഉമ്മൻചാണ്ടി എന്നും രാഷ്ട്രീയത്തിന് അതീതമായി പാവപ്പെട്ടവനും അല്ലാത്തവർക്കും ഒപ്പം ജീവിച്ച വ്യക്തിയായിരുന്നു എന്നും യോഗം അനുസ്മരിച്ചു. ട്രഷറർ ഇല്യാസ് പാഴൂർ നന്ദി രേഖപ്പെടുത്തി

Related News