കുവൈറ്റ് ടൂറിസം; നിരവധി പദ്ധതികൾ പുരോഗമിക്കുന്നു

  • 25/07/2023

കുവൈത്ത് സിറ്റി: വിവിധ മേഖലകളിലെ രാജ്യത്തിന്റെ പുരോ​ഗതി എന്ന് ലക്ഷ്യവുമായി വിഷൻ 2035 പദ്ധതി കുവൈത്ത് മുന്നോട്ട്. വിഷൻ 2035ൽ സുപ്രധാനമായ മാറ്റങ്ങൾ വരുന്നത് വിനോദസഞ്ചാര മേഖലയിലാണ്. സാമ്പത്തിക വളർച്ചയിൽ വിനോദ മേഖല വഹിക്കുന്ന നിർണായക പങ്കാണ് ഇതിന് കാരണം. വിനോദ മേഖലയുടെ വികസനത്തിനായി നിക്ഷേപം നടത്തുന്നതിന് കുവൈത്ത് മുൻഗണന നൽകിയിട്ടുണ്ട്. ഒരു വിനോദ കേന്ദ്രമാകാനുള്ള പാതയിലൂടെയാണ് കുവൈത്ത് മുന്നോട്ട് പോകുന്നത്.

മേഖലയെ വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതികളിൽ കുവൈത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. 200 മില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അമ്യൂസ്‌മെന്റ് പാർക്കുകളിലൊന്നായ കുവൈത്ത് എന്റർടൈൻമെന്റ് സിറ്റി സ്ഥാപിക്കുന്നതിൽ ഒരു തരത്തിലുള്ള പ്രതിസന്ധിയും ഉണ്ടാവില്ലെന്ന് മന്ത്രിസഭ വ്യക്തമാക്കി കഴിഞ്ഞു. ഫൈലാക ദ്വീപിന്റെ വികസനത്തിനും വളരെയധികം പ്രാധാന്യം നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News