​ഗൾഫ് സമുദ്രത്തിൽ മത്സ്യങ്ങൾ കുറവ്; സുലഭമായിരുന്ന മീനുകൾ പോലും കുറയുന്നു

  • 25/07/2023

കുവൈത്ത് സിറ്റി: ​ഗൾഫ് സമുദ്രത്തിൽ മത്സ്യങ്ങൾ കുറയുന്നത് വലിയ പ്രതിസന്ധിയാകുന്നു. സുലഭമായിരുന്ന മീനുകൾ പോലും കുറയുന്ന അവസ്ഥാണ്.  അമിത മത്സ്യബന്ധനവും കാർഫിം​ഗുമാണ് ​ഗൾഫ് സമുദ്രത്തിൽ മത്സ്യസമ്പത്ത് കുറയാൻ കാരണമെന്ന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ എൻവയോൺമെന്റൽ സിസ്റ്റം-ബേസ്ഡ് മറൈൻ റിസോഴ്സസ് മാനേജ്മെന്റ് പ്രോഗ്രാമിന്റെ ഡയറക്ടർ ഡോ. മെഹ്സെൻ അൽ ഹുസൈനി പറഞ്ഞു. മുട്ട ഉത്പാദനവും പുനരുൽപ്പാദനവും നടന്നില്ല. ​ഗൾഫ് സമുദ്രത്തിൽ സുലഭമായി ലഭിച്ചിരുന്ന ഹംറ, സാബൗർ, ​ഗ്രൂപ്പർ തു‌ടങ്ങിയ മത്സ്യങ്ങളെല്ലാം ഇപ്പോൾ കുറഞ്ഞ അവസ്ഥയാണ്. മത്സ്യബന്ധനത്തിന് വേണ്ടി വരുന്ന ചെലവുകൾ ഉൾപ്പെടെയുള്ള കാരണങ്ങളും ഡോ. മെഹ്സെൻ അൽ ഹുസൈനി ചൂണ്ടിക്കാട്ടി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News