പൊലീസ് ഉദ്യോ​ഗസ്ഥനായി ആൾമാറാട്ടം; പ്രവാസികളെ കൊള്ളയടിച്ച കുവൈത്തി അറസ്റ്റിൽ

  • 25/07/2023



കുവൈത്ത് സിറ്റി: പൊലീസ് ഉദ്യോ​ഗസ്ഥനായി ആൾമാറാട്ടം നടത്തി പ്രവാസികളെ കൊള്ളയടിച്ച കുവൈത്തിയെ അഹമ്മദി സുരക്ഷാ സംഘം കസ്റ്റഡിയിലെടുത്തു. മഹ്ബൂലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വ്യാജ സൈനിക ഐഡന്റിറ്റി അടക്കം ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റങ്ങൾ സമ്മതിച്ചുവെന്നും  ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് കൈമാറിയെന്നും അധികൃതർ അറിയിച്ചു. 

അതേസമയം, മയക്കുമരുന്നുമായി ഒരു കുവൈത്തിയും ണ്ട് പ്രവാസികളും അറസ്റ്റിലായിട്ടുണ്ട്.  ഇവരിൽ നിന്ന് മയക്കുമരുന്ന്, എയർ റൈഫിൾ, മയക്കുമരുന്ന് സാമഗ്രികൾ എന്നിവ പിടിച്ചെടുത്തു. കെമിക്കലുകൾ, മയക്കുമരുന്ന് ഗുളികകൾ, നാല് ഹാഷിഷ് സിഗരറ്റുകൾ, മയക്കുമരുന്ന് സാമഗ്രികൾ എന്നിവ കൈവശം വച്ചതിന് മൂന്ന് പൗരന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറ് പ്രതികളെയും ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനിലേക്ക് റഫർ ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News