സാൽമിയയിൽ നിയമലംഘനങ്ങൾ നടത്തിയ 13 പ്രവാസികള്‍ അറസ്റ്റിൽ

  • 25/07/2023


കുവൈത്ത് സിറ്റി: അൽ നാസർ ഏരിയയിലെ രണ്ട് വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുകളില്‍ റെയ്ഡുമായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ. വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുകള്‍ അധികൃതര്‍ പൂട്ടിച്ചു. റെസിഡൻസി നിയമങ്ങൾ ലംഘിക്കുകയും ദൈനംദിന തൊഴിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ഒമ്പത് പ്രവാസികൾക്ക് ഈ ഓഫീസുകൾ അഭയം നൽകുന്നതായാണ് കണ്ടെത്തിയത്. 

കൂടാതെ, സാൽമിയ മേഖലയിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിൽ വിവിധ നിയമലംഘനങ്ങൾ നടത്തിയ 13 പ്രവാസികള്‍ അറസ്റ്റിലായി. ആർട്ടിക്കിൾ 20 (ഗാർഹിക തൊഴിൽ വിസ) ചട്ടങ്ങൾ പാലിക്കാത്ത ആറ് പ്രവാസികൾ, ഒളിവിൽ കഴിയുന്ന എട്ട് പേര്‍, സാധുവായ രേഖകൾ ഇല്ലാത്ത ആറ് പേര്‍, ആർട്ടിക്കിൾ 18 പ്രകാരം ഒരാൾ (സ്വകാര്യ മേഖലയിലെ തൊഴിൽ വിസ), തുടങ്ങിയവരെയാണ് പിടികൂടിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News