ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം നേടി കുവൈത്ത് നാഷണൽ പെട്രോളിയം

  • 25/07/2023



കുവൈത്ത് സിറ്റി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം നേടി കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി. 2023 മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ (2022-2023) ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡ് ലാഭം നേടിയതെന്ന് കെഎൻപിസി അറിയിച്ചു. 1.016 ബില്യൺ കുവൈത്തി ദിനാർ ലാഭമാണ് കമ്പനി നേടിയത്. ഈ അസാധാരണ നേട്ടം കൈവരിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി കമ്പനിയുടെ സിഇഒ വദ അൽ ഖത്തീബ് പറഞ്ഞു. മുൻ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ലാഭം 675 മില്യണ്‍ ദിനാർ വർധിച്ചു.

മുൻ സാമ്പത്തിക വർഷത്തെ കമ്പനിയുടെ ലാഭവുമായി താരതമ്യപ്പെടുത്തുമ്പോൾ 198 ശതമാനം വർധനവാണ് വന്നിട്ടുള്ളത്. പെട്രോളിയം ഉൽപന്നങ്ങളുടെ അന്താരാഷ്ട്ര വിലയിലുണ്ടായ വർധനയും ഗുണമേന്മ ഉറപ്പാക്കിയുള്ള കമ്പനിയുടെ പ്രവർത്തന പ്രകടനം വികസിപ്പിച്ചതുമാണ് ലാഭത്തിൽ ഈ വലിയ വർധനവിന് കാരണമെന്ന് അൽ ഖത്തീബ് പറഞ്ഞു. പ്രത്യേകിച്ചും മിന അൽ അഹമ്മദി, മിന അബ്‍ദുള്ള റിഫൈനറികളിലെ പരിസ്ഥിതി ഇന്ധന പദ്ധതി പൂർണ തോതിൽ വിജയകരമായി പ്രവര്‍ത്തിച്ച് തുടങ്ങിയതും നേട്ടമായി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News