സബാഹ് അൽ അഹമ്മദിൽ പ്രവാസി ജോലിസ്ഥലത്ത് തൂങ്ങി മരിച്ചു

  • 25/07/2023



കുവൈത്ത് സിറ്റി: സബാഹ് അൽ അഹമ്മദ് റെസിഡൻഷ്യൽ ഏരിയയിൽ ഏഷ്യൻ പൗരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മരണപ്പെട്ടയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്‍റിൽ റിപ്പോർട്ട് ലഭിച്ചത് അനുസരിച്ച് സുരക്ഷാ പട്രോളിംഗ് സംഘവും ആംബുലൻസും ഉടൻ സംഭവ സ്ഥലത്ത് എത്തി. സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഫോറൻസിക് മെഡിസിനിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ആത്മഹത്യയുടെ കാരണവും സാഹചര്യവും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News